Bermuda Movie : 'ബർമുഡ'ഉണർത്തുപാട്ടുമായി കെ.എസ്. ചിത്ര; റിലീസ് 29ന്

Published : Jul 09, 2022, 08:25 AM ISTUpdated : Jul 09, 2022, 08:28 AM IST
Bermuda Movie :  'ബർമുഡ'ഉണർത്തുപാട്ടുമായി കെ.എസ്. ചിത്ര; റിലീസ് 29ന്

Synopsis

ചിത്രം ജൂലൈ 29ന് പ്രേക്ഷകർക്ക് മുന്നിലെത്തും. 

ഷെയ്‍ൻ നിഗം (Shane Nigam) ചിത്രം 'ബര്‍മുഡ'യുടെ (Bermuda Movie) ഉണർത്തുപാട്ടുമായി കെ.എസ് ചിത്ര. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചുള്ള ഉണർത്തുപാട്ട് സീരിസിലെ ആദ്യ​ഗാനവുമായാണ് ചിത്ര എത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ പ്രിയപ്പെട്ട ഗായകർ ഉണർത്തു പാട്ടുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തും. ടി.കെ രാജീവ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 29ന് പ്രേക്ഷകർക്ക് മുന്നിലെത്തും. 

ഷെയ്‍ൻ നിഗം, വിനയ് ഫോർട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലായ വിക്രമിന്‍റെ ആരോഗ്യനിലയിൽ പുരോഗതി; ഇന്ന് ആശുപത്രി വിട്ടേക്കും

ഹാസ്യത്തിന് പ്രാധാന്യമുള്ള ചത്രമാണ ബർമുഡ. കൃഷ്ണദാസ് പങ്കിയാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, സാജൽ സുധർശൻ, ദിനേഷ് പണിക്കർ, കോട്ടയം നസീർ, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിൻ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ രാജേഷ് & ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍- അഭി കൃഷ്‍ണ. കൊറിയോഗ്രഫി – പ്രസന്ന സുജിത്ത്,  പിആര്‍ഒ- പി ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് - പ്രേംലാൽ പട്ടാഴി.

'ചന്ദ്രമുഖി' ​ആകാൻ ലക്ഷ്മി മേനോന്‍

'ചന്ദ്രമുഖി 2'ൽ (Chandramukhi 2) നായിക ആകാൻ ലക്ഷ്മി മേനോന്‍. ലോറൻസ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് ജൂലൈ 15 ന് ആരംഭിക്കും. തൃഷയെ ആണ് ആദ്യം നായികയായി പരി​ഗണിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ. 

വടിവേലു ചന്ദ്രമുഖിയുടെ രണ്ടാംഭാഗത്തിലും അഭിനയിക്കുന്നുണ്ട്. ആര്‍.ഡി. രാജശേഖര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എം.എം. കീരവാണിയാണ്. തോട്ടാധരണിയാണ് കലാസംവിധായകന്‍. ലൈക്ക പ്രൊഡക്ഷനാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെയും നിര്‍മ്മാതാക്കള്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ