Chandramukhi 2 : 'ചന്ദ്രമുഖി' ​ആകാൻ ലക്ഷ്മി മേനോന്‍; ലോറന്‍സ് ചിത്രത്തിന് ആരംഭം

Published : Jul 08, 2022, 11:08 PM IST
Chandramukhi 2 : 'ചന്ദ്രമുഖി' ​ആകാൻ ലക്ഷ്മി മേനോന്‍; ലോറന്‍സ് ചിത്രത്തിന് ആരംഭം

Synopsis

തൃഷയെ ആണ് ആദ്യം നായികയായി പരി​ഗണിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ. 

'ചന്ദ്രമുഖി 2'ൽ (Chandramukhi 2) നായിക ആകാൻ ലക്ഷ്മി മേനോന്‍. ലോറൻസ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് ജൂലൈ 15 ന് ആരംഭിക്കും. തൃഷയെ ആണ് ആദ്യം നായികയായി പരി​ഗണിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ. 

വടിവേലു ചന്ദ്രമുഖിയുടെ രണ്ടാംഭാഗത്തിലും അഭിനയിക്കുന്നുണ്ട്. ആര്‍.ഡി. രാജശേഖര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എം.എം. കീരവാണിയാണ്. തോട്ടാധരണിയാണ് കലാസംവിധായകന്‍. ലൈക്ക പ്രൊഡക്ഷനാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെയും നിര്‍മ്മാതാക്കള്‍.

മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിന് ഹിറ്റാണ് ഫാസിൻ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. ചിത്രത്തിന്റെ കന്നഡ റീമേക്ക് ആപ്തമിത്രയുടെ ഒഫിഷ്യല്‍ റീമേക്ക് ആയി പുറത്തുവന്ന ചിത്രമായിരുന്നു രജനീകാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി. ആപ്തമിത്ര ഒരുക്കിയ പി വാസു തന്നെയായിരുന്നു ഈ ചിത്രത്തിന്‍റെയും സംവിധാനം. തമിഴ്നാട്ടിലെ വൻ വിജയമാണ് ചിത്രം നേടിയത്. 

Chandramukhi 2 : തമിഴില്‍ ചന്ദ്രമുഖി 2 വരുന്നു; രജനീകാന്ത് ഇല്ല

അതേസമയം, മണിച്ചിത്രത്താഴിന്‍റെ ഹിന്ദി റീമേക്ക് ആയിരുന്ന ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാ​ഗവും അടുത്തിടെ പുറത്തെത്തിയിരുന്നു. ആദ്യഭാഗം പ്രിയദര്‍ശനാണ് സംവിധാനം ചെയ്‍തതെങ്കില്‍ ഈ സിനിമ ഒരുക്കിയിരിക്കുന്നത് അനീസ് ബസ്‍മിയാണ്. കാര്‍ത്തിക് ആര്യനാണ് നായകന്‍. ബോളിവുഡില്‍ സൂപ്പര്‍താര ചിത്രങ്ങളൊക്കെ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വന്‍ വിജയമാണ് ഭൂല്‍ ഭുലയ്യ 2 ബോളിവുഡിൽ നേടിയത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കല്യാണത്തിനു ശേഷം ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം; പുതിയ വിശേഷം പങ്കുവെച്ച് രാഹുലും ശ്രീവിദ്യയും
മമ്മൂക്ക അന്ന് ഇൻസൾട്ട് ചെയ്തു, എനിക്കിനി പടം ചെയ്യണ്ടെന്ന് ഞാനും, പക്ഷേ..: തുറന്നുപറഞ്ഞ് സംവിധായകൻ