ആശയകുഴപ്പങ്ങൾ മാറി; ബൾട്ടിയും ഹാലും തിയറ്ററുകളിലേക്ക്, റിലീസ് തിയതികൾ ഇങ്ങനെ

Published : Sep 17, 2025, 08:42 AM IST
shane nigam

Synopsis

ഷെയ്ൻ നിഗം നായകനാവുന്ന 'ബൾട്ടി', 'ഹാൽ' എന്നീ സിനിമകളുടെ റിലീസ് തീയതികളിലുണ്ടായിരുന്ന തർക്കം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ മധ്യസ്ഥതയിൽ പരിഹരിച്ചു.

ഷെയ്ൻ നി​ഗം നായകനായി എത്തുന്ന ബൾട്ടി, ഹാൽ എന്നീ സിനിമകളുടെ റിലീസ് സംബന്ധിച്ചുള്ള ആശയകുഴപ്പങ്ങൾ പരിഹരിക്കപ്പെട്ടു. പ്രൊഡ്യൂസർ അസോസിയേഷൻ്റെ മധ്യസ്ഥതയിൽ ഇരു സിനിമകളുടേയും നിർമ്മാതാക്കൾ തമ്മിലുള്ള സൗഹാർദ്ദപരമായ ചർച്ചയിലൂടെയാണ് പരിഹാരം കണ്ടെത്തിയത്. ബൾട്ടി നിശ്ചയിച്ച പ്രകാരം സെപ്റ്റംബർ 26നും സംയുക്ത തിരുമാന പ്രകാരം ഹാൽ ഒക്ടോബർ 10നും റിലീസ് ചെയ്യും.

ഷെയ്ൻ നിഗം നായകനാവുന്ന വൻ മുതൽ മുടക്കുള്ള രണ്ട് സിനിമകൾ ഒരേ ഘട്ടത്തിൽ എത്തിയ സാഹചര്യത്തിലായിരുന്നു സംയുക്ത ചർച്ചകൾക്ക് നിർമ്മാതാക്കളുടെ സംഘടന എന്ന നിലയിൽ കെഎഫ്പിഎ മാധ്യസ്ഥം വഹിച്ചത്. ഹാൽ എന്ന ചിത്രത്തിൻ്റെ റിലീസ് സെപ്റ്റംബറിൽ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ സെൻസർ നടപടി ക്രമങ്ങൾ വൈകിയത് കാരണവും നിശ്ചയിച്ച ദിവസത്തിൽ വേണ്ടത്ര പ്രൊമോഷൻ ക്യാമ്പയിനോടെ റിലീസ് സാധ്യമല്ലെന്നും വന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. ഇരു സിനിമകൾക്കും ഗുണകരമായ കാര്യങ്ങൾക്ക് വേണ്ടി രണ്ടു നിർമ്മാതാക്കളും വിട്ടു വീഴ്ചകൾക്ക് തയ്യാറായതോടെ ഉചിതമായ തീരുമാനം അതിവേഗം കൈക്കൊള്ളാൻ സാധിച്ചു. ചർച്ചകൾക്ക് പ്രൊഡ്യൂസർ അസോസിയേഷൻ സെക്രട്ടറി ശ്രീ ലിസ്റ്റിൻ സ്റ്റീഫൻ നേത്വത്വം നൽകി.

സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായാണ് 'ബൾട്ടി' ഒരുങ്ങുന്നത്. നവാഗതനായ ഉണ്ണി ശിവലിംഗമാണ് 'ബൾട്ടി'യുടെ സംവിധായകൻ. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമ്മാണം. നവാഗതനായ വീര സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹാൽ. സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജെ വി ജെ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ഒരുങ്ങുന്നത്.

PREV
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ