ഷെയ്‍ൻ നിഗത്തിന്റെ 'വേല', ഫസ്റ്റ് ലുക്ക് അവതരിപ്പിച്ച് മമ്മൂട്ടി

Published : Aug 28, 2022, 02:15 PM IST
ഷെയ്‍ൻ നിഗത്തിന്റെ 'വേല', ഫസ്റ്റ് ലുക്ക് അവതരിപ്പിച്ച് മമ്മൂട്ടി

Synopsis

ഷെയ്‍ൻ നിഗം നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്.  

ഷെയ്ൻ നിഗം നായകനാകുന്ന പുതിയ സിനിമയാണ് 'വേല'. ഷെയ്ൻ നിഗം ആദ്യമായി പൊലീസ് കഥാപാത്രമായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയുള്ള ചിത്രമാണ് 'വേല'. നവാഗതനായ സഹാസ് ആണ് 'വേല' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. 'വേല'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി അവതരിപ്പിച്ചു.

'ആര്‍ഡിഎക്സ്' എന്ന ചിത്രമാണ് ഷെയ്ൻ നിഗത്തിന്റേതായി ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്നത്. നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അലക്സ് ജെ പുളിക്കൽ ആണ് 'ആര്‍ഡിഎക്സി'ന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കെവിൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ ചിത്രം കൂടിയാണിത്.'മിന്നല്‍ മുരളി' എന്ന ചിത്രത്തിന് ശേഷം സോഫിയ പോള്‍ നിര്‍മിക്കുന്ന ചിത്രമാണ് ഇത്. വീക്കെന്റ് സ്റ്റോക് ബസ്റ്ററിന്റെ ബാനറിൽ ആണ് നിര്‍മാണം. ഷബാസ് റഷീദ് - ആദർശ് സുകുമാരൻ എന്നിവരുടേതാണു തിരക്കഥ. '

ഷെയ്‍ൻ നിഗത്തിന് ഒപ്പം ആന്റണി വര്‍ഗീസ് നീരജ് മാധവ് എന്നിവരും 'ആര്‍ഡിഎക്സ്' എന്ന ചിത്രത്തില്‍  പ്രധാന വേഷത്തില്‍ എത്തുന്നു.   ഐമാ റോസ്‍മിയും മഹിമാ നമ്പ്യാരുമാണ് നായികമാർ. വിക്രം' ഉൾപ്പടെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ സംഘട്ടന സംവിധായകരായ അൻപ് അറിവും ചിത്രത്തിന്രെ ഭാഗമാകുന്നു. മനുമഞ്ജിത്തിന്റേതാണ് വരികൾ. കലാസംവിധാനം. പ്രശാന്ത് മാധവ്. മേക്കപ്പ്  റോണക്സ് സേവ്യർ. കോസ്റ്റും ഡിസൈൻ ധന്യാ ബാലകൃഷ്‍ണൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ വിശാഖ് ആണ്. നിർമ്മാണ നിർവ്വഹണം - ജാവേദ് ചെമ്പ്, പവർ ആക്ഷൻ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രം റോബർട്ട്, ഡോണി, സേവ്യർ എന്നീ മൂന്നു സുഹൃത്തുക്കളുടെ കഥ പറയുന്നു.

Read More : വിദേശത്തും കളറാകാൻ 'ഗോള്‍ഡ്', പ്രദര്‍ശനത്തിന് എത്തിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു