Asianet News MalayalamAsianet News Malayalam

വിദേശത്തും കളറാകാൻ 'ഗോള്‍ഡ്', പ്രദര്‍ശനത്തിന് എത്തിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്

അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Prithviraj starrer film Gold overseas theatrical release by truth global films
Author
First Published Aug 28, 2022, 10:12 AM IST

പൃഥ്വിരാജ് നായകനായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം 'ഗോള്‍ഡ്' ആണ്. അല്‍ഫോണ്‍സ് പുത്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. നയൻതാര നായികയാകുന്ന ചിത്രത്തിന്റെ അപ്‍ഡഷനുകള്‍ക്കൊക്കെ വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. ഇപ്പോഴിതാ 'ഗോള്‍ഡി'ന്റെ ഓവര്‍സീസ് റിലീസിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.

'ഗോള്‍ഡി'ന്റെ ഓവര്‍സീസ് തിയറ്ററിക്കല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ്. ഇക്കാര്യം അറിയിച്ചുകൊണ്ട് പുതിയ പോസ്റ്ററും പൃഥ്വിരാജ് പുറത്തിറക്കിയിട്ടുണ്ട്. പൃഥ്വിരാജിന് പുറമേ നയൻതാരയും പോസ്റ്ററിലുണ്ട്. അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തില്‍ പൃഥ്വിരാജ് ആദ്യമായാണ് അഭിനയിക്കുന്നത്.  ചിത്രത്തിന്റേതായി കഴിഞ്ഞ ദിവസം പുറത്തുവിട്ട പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്‍ത ഭാവത്തിലുള്ള പൃഥ്വിരാജിനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഓണത്തിന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നും പോസ്റ്ററിൽ കുറിച്ചിരിക്കുന്നു.  റിലീസ് തിയ്യതി പോസ്റ്ററില്‍ പങ്കുവെച്ചിട്ടില്ല. അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം. അല്‍ഫോണ്‍സ് പുത്രൻ തന്നെയാണ് ചിത്രത്തിന്റ എഡിറ്റിംഗ്.  

'പാട്ട്' എന്നൊരു ചിത്രവും അൽഫോൺസ് പുത്രന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഫഹദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നായൻതാരയാണ് നായികയായി എത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. എന്നാൽ പിന്നീട് സിനിമയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നില്ല. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രഹണം.

Read More : സിരുത്തൈ ശിവ- സൂര്യ ചിത്രത്തില്‍ നായികയാകാൻ ദിഷ

Follow Us:
Download App:
  • android
  • ios