
പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രമാണ് 'കൊറോണ പേപ്പേഴ്‍സ്'. യുവതാരം ഷെയ്ൻ നിഗം പ്രിയദര്‍ശന്റെ ചിത്രത്തിന്റെ ആദ്യമായി നായകനാകുന്നുവെന്നതാണ് പ്രത്യേകത. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലൂടെ സുപരിചിതയായ ഗായത്രി ശങ്കർ ആണ് ചിത്രത്തിലെ നായിക. ഷെയ്ൻ നിഗത്തെ കൂടാതെ ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്‍ണൻ, മണിയൻ പിള്ള രാജു, ജെയ്സ് ജോസ് തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.
പ്രിയദർശൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. എം എസ് അയ്യപ്പൻ നായർ ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ദിവാകർ എസ് മണി ഛായാഗ്രാഹണം നിർവഹിക്കുന്നു. കലാസംവിധാനം മനു ജഗത്.
ഫോര്‍ ഫ്രെയിംസിന്റെ ബാനറിൽ പ്രിയദർശൻ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോർ ഫ്രെയിംസിന്റെ ആദ്യ നിർമാണ സംരഭം കൂടിയാണിത്. എൻ എം ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ രാജശേഖർ, സൗണ്ട് ഡിസൈൻ എം ആർ രാജാകൃഷ്‍ണൻ, പിആർഒ പി ശിവപ്രസാദ്, ആതിര ദില്‍ജിത്ത്, സ്റ്റിൽസ് ശാലു പേയാട് എന്നിവരാണ് മറ്റ് പ്രവർത്തകർ.
പ്രിയദര്‍ശൻ സംവിധാനം ചെയ്‍ത മലയാള ചിത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'മായിരുന്നു. മോഹൻലാല്‍ നായകനായ ചിത്രം കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഒരുപാട് കാത്തിരിപ്പിനു ശേഷമായിരുന്നു തിയറ്ററുകളില്‍ എത്തിയത്. മികച്ച ഫീച്ചര്‍ സിനിമയ്‍ക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ ശേഷമാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തിയറ്ററുകളിലേക്ക് എത്തിയത്. അനി ശശിയുമായി ചേര്‍ന്ന് ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ പ്രിയദര്‍ശൻ എഴുതിയത്.
Read More: ഇന്ത്യൻ ക്രിക്കറ്റ് താരം നടരാജന്റെ ജീവിതം സിനിമയാകുന്നു, നായകൻ ശിവകാര്‍ത്തികേയൻ