
ഷെയ്‍ൻ നിഗം, നീരജ് മാധവ്, ആന്റണി വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് 'ആര്‍ഡിഎക്സ്'. നവാഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും നഹാസ് ഹിദായത്തിന്റേതാണ്. 'ആര്‍ഡിഎക്സ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ 15ന് കൊച്ചിയില്‍ ആരംഭിക്കും.
ഓഗസ്റ്റ് ഇരുപത്തിമൂന്നിന് ആരംഭിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം ചിത്രീകരണംകുറച്ചു ദിവസത്തേക്കു കൂടി നീട്ടിവച്ചിരുന്നു. അതിനിടയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ ആന്റണി വർഗീസ്സിന്റെ കൈക്ക് പരിക്കുപറ്റിയത് വീണ്ടും കാലതാമസ്സത്തിനിടയായി. അതുഭേദമാകാനായി കുറച്ചു കാലതാമസം നേരിട്ടു. പൂർണ്ണമായും ആക്ഷൻ ചിത്രമായതിനാൽ കൈയ്യുടെ പരിക്ക് പൂർണ്ണമായും മാറണമായിരുന്നു. അങ്ങനെ സാങ്കേതികമായ തടസ്സങ്ങൾ തരണം ചെയ്‍താണ് ഇപ്പോൾ ചിത്രീകരണം ആരംഭിക്കുന്നത്.: വലിയ മുതൽ മുടക്കിൽ പവർ ആക്ഷൻ ചിത്രമായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം.
സോഫിയ പോളാണ് ചിത്രം നിര്‍മിക്കുന്നത്. വീക്കെന്റ് ബ്ലോഗ് ബസ്റ്ററിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എല്ലാ ഭാഷക്കാർക്കും. ദേശത്തിനും ഇണങ്ങും വിധത്തിൽ ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കുമിത്. ഷബാസ് റഷീദ് ആദർശ് സുകുമാരൻ എന്നിവരുടേതാണു തിരക്കഥ.
'റോബർട്ട്', 'ഡോണി',' സേവ്യർ' എന്നിങ്ങനെ മൂന്നു സുഹൃത്തുക്കളുടെ കഥയാണ് 'ആർഡിഎക്സി'ലൂടെ അവതരിപ്പിക്കുന്നത്. ഷെയ്‍ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങളായ 'റോബർട്ട്', 'റോണി', 'സേവ്യർ' എന്നിവരെ അവതരിപ്പിക്കുന്നത്. ഐമാറോസ് മിയും മഹിമാനമ്പ്യാരുമാണു നായികമാർ. ലാൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് സാം സി എസ് ആണ്. ദക്ഷിണേന്ത്യയിലെ വമ്പൻ സിനിമകളുടെ ആക്ഷൻ കോറിയോഗ്രാഫറായ അൻപ് - അറിവാണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. അലക്സ് ജെ പുളിക്കീലാണ് ഛായാഗ്രാഹകൻ. കലാസംവിധാനം പ്രശാന്ത് മാധവ്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ ധന്യാ ബാലകൃഷ്‍ണൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ വിശാഖ്, നിർമ്മാണ നിർവ്വഹണം ജാവേദ് ചെമ്പ്, പിആര്‍ഒ വാഴൂർ ജോസ് എന്നിവരാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ