ഉറക്കമൊഴിച്ച് കഷ്ടപ്പെട്ട് അഭിനയിച്ചാലും ഡിപ്രഷന്‍ സ്റ്റാറെന്ന വിളി, വിഷമം തോന്നും: ഷെയ്ൻ നി​ഗം

Published : Aug 25, 2023, 06:26 PM IST
ഉറക്കമൊഴിച്ച് കഷ്ടപ്പെട്ട് അഭിനയിച്ചാലും ഡിപ്രഷന്‍ സ്റ്റാറെന്ന വിളി, വിഷമം തോന്നും: ഷെയ്ൻ നി​ഗം

Synopsis

ഷെയ്നിനൊപ്പം ആന്റണി വർ​ഗീസ്, നീരജ് മാധവ് തുടങ്ങിയവർ അഭിനയിച്ച ആർഡിഎക്സിന് വൻ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ത്ര കഷ്ടപ്പെട്ട് അഭിനയിച്ചാലും ഡിപ്രഷൻ സ്റ്റാർ എന്നൊക്കെയുള്ള ടാ​ഗ് കാണുമ്പോൾ വിഷമം തേന്നാറുണ്ടെന്ന് ഷെയ്ൻ നി​ഗം. ഫിസിക്കൽ എഫേർട്ടുള്ള സിനിമകൾ ചെയ്യുന്നതാണ് തനിക്ക് നല്ലതെന്ന് തോന്നിയിട്ടുണ്ടെന്നും ഷെയ്ൻ പറയുന്നു. സിനിമ പ്രേക്ഷകർക്ക് നൽകുന്ന മെസേജ് എന്താണ് എന്നാണ് ആദ്യമൊക്കെ നോക്കിയിരുന്നത്. ഇപ്പോൾ ആളുകൾക്ക് പുതുതായി എന്ത് കൊടുക്കാൻ പറ്റും എന്നാണ് നോക്കുന്നതെന്നും ഷെയ്ൻ നി​ഗം കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രമായ ആർഡിഎക്സിന്റെ പ്രമോഷൻ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം. 

"ഫിസിക്കല്‍ എഫേര്‍ട്ടുള്ള സിനിമായാണ് എനിക്ക് ചെയ്യാൻ കുറച്ചു കൂടി നല്ലതെന്ന് തോന്നു. മറ്റേത് നമ്മളെ നന്നായി ഉള്‍വലിക്കും. പുറത്തേക്ക് ഇറങ്ങനോ ആള്‍ക്കാരെ കാണാനോ തോന്നാത്ത അവസ്ഥയായുണ്ടാകും. അങ്ങനെയൊക്കെ ചെയ്യുമ്പോള്‍ ആ പടത്തിനും ആ സിറ്റുവേഷന്‍സിനും ഓക്കെ ആണ്. എന്തൊക്കെ പറഞ്ഞാലും സിനിമ ജനങ്ങള്‍ക്ക് എന്‍റര്‍ടെയ്ന്‍മെന്‍റ് ആയിരിക്കണം. നമ്മള്‍ എത്ര എഫേര്‍ട്ട് എടുത്താലും ആളുകള്‍ നല്ലത് പറഞ്ഞാലും പ്രേക്ഷകര്‍ക്ക് വേണ്ടത് സന്തോമുള്ള പടങ്ങളാണ്. ഒരുപാട് എഫേര്‍ട്ട് എടുത്തിട്ടും ആളുകള്‍ ശ്രദ്ധില്ലല്ലോ എന്ന് തോന്നിയിട്ടുണ്ട്. ഒരു പക്ഷേ അങ്ങനെ ചിന്തിക്കാന്‍ പാടില്ലായിരിക്കും. എന്നാലും ഡിപ്രഷൻ സ്റ്റാര്‍ എന്നൊക്കെ ചില ടാഗ് കാണുമ്പോൾ, ഇത്രയൊക്കെ കഷ്ടപ്പെട്ട് ഉറക്കമൊഴിച്ച് അഭിനയിച്ചിട്ടും, ആളുകള്‍ ഭയങ്കര സില്ലിയായി പറയുമ്പോഴും വിഷമം തോന്നും. ചിലപ്പോൾ അതൊക്കെ ഇതിന്റെ ഭാ​ഗമായിരിക്കാം", എന്നാണ് ഷെയ്ൻ പറയുന്നത്. 

അല്ലു ഒറ്റത്തോളിൽ കയറ്റി കൊണ്ടുപോയ പുഷ്പ, കഥാപാത്രത്തിന്റെ ഡീറ്റെലിംഗ് നിസ്സാരമല്ല: വി എ ശ്രീകുമാർ

അതേസമയം, ഷെയ്നിനൊപ്പം ആന്റണി വർ​ഗീസ്, നീരജ് മാധവ് തുടങ്ങിയവർ അഭിനയിച്ച ആർഡിഎക്സിന് വൻ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ ഓണം ചിത്രം കൊണ്ടുപോയെന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

PREV
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ