വീണ്ടുമൊരു ആക്ഷൻ ഹിറ്റ്; മികച്ച അഭിപ്രായങ്ങളുമായി ഷെയ്ൻ നിഗം ചിത്രം 'ബൾട്ടി'

Published : Oct 07, 2025, 08:27 PM IST
balti shane nigam

Synopsis

ഷെയ്ൻ നിഗം നായകനായ 'ബൾട്ടി' എന്ന സ്പോർട്സ് ആക്ഷൻ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത സിനിമ, കബഡി കളിക്കാരുടെ കഥയാണ് പറയുന്നത്. 

ഷെയ്ൻ നിഗത്തെ നായകനാക്കി സ്പോർട്സ് ആക്‌ഷൻ ജോണറിൽ എത്തിയ 'ബൾട്ടി' തിയേറ്ററുകളിൽ മികച്ച അഭിപ്രായങ്ങളുമായി മുന്നേറുന്നു. നവാഗതനായ ഉണ്ണി ശിവലിംഗമാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവരാണ് ഈ സ്പോർട്‍സ് ആക്ഷൻ ചിത്രം നിർമിച്ചത്. കബഡി കോർട്ടിലും പുറത്തും മിന്നൽവേഗവുമായി എതിരാളികളെ നിലംപരിശാക്കുന്ന ചെറുപ്പക്കാരുടെ ചങ്കുറപ്പിന്റെ കഥ പറയുന്ന ചിത്രത്തിൽ പ്രേക്ഷകർ ഒരുപോലെ അഭിപ്രായപ്പെടുന്നത് ഷെയിനിന്റെ അഭിനയ മികവ് തന്നെയാണ്.

ആക്ഷൻ ഹിറ്റ്

നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ആർഡിഎക്സ് എന്ന ചിത്രത്തിലാണ് ഷെയ്ൻ നിഗം ബോൾഡ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പ്രണയരംഗങ്ങളും ഡാൻസുമൊക്കെ ഒരു ‘സ്റ്റാർ മെറ്റീരിയലാ’ണ് ഷെയ്നിന് എന്ന കാര്യം അടിവരയിടുന്ന രീതിക്കായിരുന്നു ആർഡിഎക്സിലെ ഷെയിനിന്റെ പ്രകടനം. ആ സിനിമക്ക് ശേഷം അതിലും ഹെവിയായിട്ടുള്ള ആക്ഷൻ രംഗങ്ങളുമായി ഷെയിൻ വീണ്ടുമെത്തിയ ബൾട്ടി ചിത്രത്തിൽ, വലിയ മസിലോ ബോഡിയോ ഇല്ലെങ്കിലും ഓരോ ഇടിക്കും പ്രേക്ഷകർക്കിടയിൽ ‘ക്വിന്റൽ ഇടി’ ഫീൽ ഉണ്ടാക്കാൻ ഷെയ്ൻ നിഗത്തിന് സാധിച്ചു. പരമാവധി മെയ്‌വഴക്കത്തോടെയാണ് കബഡി മൂവുകളും ഷെയിൻ കൈകാര്യം ചെയ്തിരിക്കുന്നത്. തന്റെ മനസ്സും ശരീരവും പൂർണമായി അർപ്പിച്ച് കൈമെയ് മറന്ന് അവതരിപ്പിച്ച ഈ കഥാപാത്രം ഷെയിനിന്റ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് എന്നാണ് പ്രേക്ഷകാഭിപ്രായം. ഫാമിലിയോടൊത്തു കാണാൻ പറ്റുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ പതിനഞ്ചു കോടിയാണ് ചിത്രത്തിന്റെ കളക്ഷനായി ലഭിച്ചിരിക്കുന്നത്.

ഛായാഗ്രഹണം: അലക്സ് ജെ പുളിക്കൽ, ക്രിയേറ്റീവ് ഡയറക്ടർ: വാവ നുജുമുദ്ദീൻ, എഡിറ്റർ: ശിവ്കുമാർ വി പണിക്കർ, കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, കലാസംവിധാനം: ആഷിക് എസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, അഡീഷണൽ ഡയലോഗ്: ടിഡി രാമകൃഷ്ണൻ, സംഘട്ടനം: ആക്ഷൻ സന്തോഷ്, വിക്കി, പ്രൊജക്ട് കോർഡിനേറ്റർ: ബെന്നി കട്ടപ്പന, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ എം, അസോസിയേറ്റ് ഡയറക്ടർമാർ: ശബരിനാഥ്, രാഹുൽ രാമകൃഷ്ണൻ, സാംസൺ സെബാസ്റ്റ്യൻ, മെൽബിൻ മാത്യു (പോസ്റ്റ് പ്രൊഡക്ഷൻ), വസ്ത്രാലങ്കാരം: മെൽവി ജെ, ഡി.ഐ: കളർ പ്ലാനെറ്റ്, ഗാനരചന: വിനായക് ശശികുമാർ, സ്റ്റിൽസ്: സജിത്ത് ആർ.എം, വിഎഫ്എക്സ്: ആക്സൽ മീഡിയ, ഫോക്സ്ഡോട്ട് മീഡിയ, കളറിസ്റ്റ്: ശ്രീക് വാര്യർ, ഗ്ലിംപ്സ് എഡിറ്റ്: ഹരി ദേവകി, ഡിസ്ട്രിബ്യൂഷൻ: മൂൺഷോട്ട് എന്‍റർ‍ടെയ്ൻമെന്‍റ്സ് പ്രൈവറ്റ് ലി., എസ്ടികെ ഫ്രെയിംസ്, സിഒഒ: അരുൺ സി തമ്പി, സിഎഫ്ഒ: ജോബീഷ് ആന്‍റണി, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ: മിലിന്ദ് സിറാജ്, ടൈറ്റിൽ ഡിസൈൻസ്: റോക്കറ്റ് സയൻസ്, പിആർഒ: ഹെയിൻസ്, യുവരാജ്, വിപിൻ കുമാർ, പബ്ലിസിറ്റി ഡിസൈൻസ്: വിയാക്കി, ആന്‍റണി സ്റ്റീഫൻ, റോക്കറ്റ് സയൻസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽഎൽപി.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു