
ഒരുത്തീ സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ നടൻ വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ ഷാനിമോൾ ഉസ്മാൻ(Shanimol Usman). വിനായകൻ ഒരു നല്ല ചലച്ചിത്ര താരമാണ്, അദ്ദേഹത്തിന്റെ അഭിനയം സമൂഹത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്യും. പക്ഷെ സ്ത്രീയെ കുറിച്ച് ഇദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് വികലമായിപ്പോയെന്ന് ഷാനിമോൾ ഫേസ്ബുക്കിൽ കുറിച്ചു.
മീ ടൂ തനിക്ക് എന്താണെന്നറിയില്ലെന്നും ഒരാളോട് സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ അത് ചോദിക്കുമെന്നുമായുന്നു കഴിഞ്ഞ ദിവസം വിനായകന്‍ പറഞ്ഞത്. അതിന് മീ ടൂ എന്ന് വിളിക്കുകയാണെങ്കില്‍ ഇനിയും അത് ചെയ്യുമെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തിരുന്നു. പിന്നാലെ നിരവധി പേരാണ് നടനെതിരെ രംഗത്തെത്തിയത്.
ഷാനിമോൾ ഉസ്മാന്റെ വാക്കുകൾ
വിനായകൻ ഒരു നല്ല ചലച്ചിത്ര താരമാണ്, അദ്ദേഹത്തിന്റെ അഭിനയം സമൂഹത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്യും. പക്ഷെ സ്ത്രീയെ കുറിച്ച് ഇദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് വികലമായിപ്പോയി, ഇങ്ങനെയൊക്കെ വന്നു പത്രസമ്മേളനത്തിൽ പറയുന്ന രീതി ഏത് വിപ്ലവമാണ്, പൊതു സമൂഹത്തിലെ അനേകായിരം വിഷയങ്ങൾ മാറ്റിവച്ചു വിനായകൻ ചർച്ചക്കെടുത്ത അപമാനകരമായ പരാമർശങ്ങളിൽ പ്രതിഷേധിക്കുന്നു.
Read Also: Vinayakan : 'ഫാന്‍സ് വിചാരിച്ചാൽ ഒരു സിനിമയും നന്നാവാനും പോണില്ല മോശമാവാനും പോണില്ല'; വിനായകന്‍
‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ', എന്നായിരുന്നു വിനായകൻ കഴിഞ്ഞ ദിവസം പറഞ്ഞത്.
വിഷയത്തില്‍ വിനായകനെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടിയും രംഗത്തെത്തിയിരുന്നു. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് ഇതിനെതിരേ പ്രതികരിക്കാത്തതിനെയും നടന്‍ ചോദ്യം ചെയ്തു.
ഹരീഷ് പേരടിയുടെ വാക്കുകള്‍ ഇങ്ങനെ
ഒരുത്തൻ...അവന് Sex ചെയ്യാൻ താത്പര്യം തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോൾ അവൻ ചോദിക്കും...അത് അവൻ ഇനിയും ആവർത്തിക്കും...ഒരു പെണ്ണിന്റെ സ്വതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും..ഉത്തരം yes ആയാലും no ആയാലും വാക്കാലുള്ള ബലാത്സംഗം (Verbal rape) അവൻ ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറയുന്നു..(നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് Sex ചെയ്യാൻ താത്പര്യം തോന്നി ഒരുത്തൻ ഇങ്ങിനെ ചോദിച്ചാൽ എന്താണ് മൈരെ നിന്റെ ഉത്തരം എന്ന മിനിമം ചോദ്യം പോലും ചോദിക്കാനറിയാത്ത ജേർണ്ണലിസ്റ്റ് മൈരുകൾ) ആ വിഡ്ഡികൾ അതു കേട്ട് ഉറക്കെ ചിരിച്ച് അത് പ്രസിദ്ധികരിക്കുമ്പോൾ ഇത് കേൾക്കുന്ന,കാണുന്ന കേരളത്തിലെ മുഴുവൻ സ്ത്രീ സമൂഹവും വാക്കാൽ വ്യഭിചരിക്കപ്പെടുന്നു...ഇത് അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇങ്ങിനെ പറഞ്ഞിരുന്നെങ്കിൽ അതിനെതിരെ ചാടി കടിക്കാൻ വരുന്ന WCC ക്കും അവരുടെ പുരോഗമന മൂട് താങ്ങികൾക്കും ഈ വഷളൻ ഇത് പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല...ആഹാ ഒരു പ്രത്യേകതരം ഫെമിനിസം...അന്തസ്സ്..ഇവന് ചോദിക്കാൻ വേണ്ടി പടച്ചുണ്ടാക്കിയതാണ് ഇവിടെയുള്ള സ്ത്രി സമൂഹമെന്ന് പച്ചക്ക് പറഞ്ഞിട്ടും കേസെടുക്കാൻ ഒരു കോണത്തിലെ പോലീസുമില്ല...അടുത്ത വനിതാ മതിൽ നമ്മുക്ക് വിനായകനെ കൊണ്ട് ഉത്ഘാടനം ചെയ്യിപ്പിക്കണ്ണം...ജയ് വിനായക സെക്സാന്ദ ബാഭ...