
മലയാളികൾക്ക് ഏറെ പ്രിയങ്കരരായ, സുഹൃത്തുക്കളേ പോലെ തോന്നുന്ന താരങ്ങളാണ് അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, ഷറഫുദ്ദീൻ, നിവിൻ പോളി തുടങ്ങിയവർ. നാല് പേരും ഒരുമിച്ചൊരു സിനിമ ചെയ്തില്ലെങ്കിലും ഇവരുടെ ഒരു ഇന്റർവ്യൂ അടുത്തിടെ ഉണ്ടായിരുന്നു. നിവിൻ പോളി നായകനായി എത്തുന്ന പ്രതിഛായ എന്ന സിനിമയുമായി ബന്ധപ്പെട്ട് ആയിരുന്നു നാലുപേരും ഒന്നിച്ചെത്തിയ അഭിമുഖം. ഏറെ എന്റർടെയ്നിങ്ങായിരുന്ന അഭിമുഖത്തിൽ മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹവും തുടർന്ന് നടന്ന സംഭാഷണങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
മുഖ്യമന്ത്രിയാകാൻ ആഗ്രമുണ്ടോ എന്നായിരുന്നു ഷറഫുദ്ദീനോട് ധ്യാനിന്റെ ചോദ്യം. അതിന് ഉണ്ടെന്നാണ് ഷറഫുദ്ദീൻ നൽകിയ മറുപടി. അങ്ങനെ മുഖ്യമന്ത്രി ആവുകയാണെങ്കിൽ എന്ത് മാറ്റമാണ് വരുത്താൻ ആഗ്രഹിക്കുന്നത് എന്നായി ധ്യാൻ. തുടർന്ന് നടന്ന രസകരമായ സംഭാഷണങ്ങൾ ചുവടെ.
ഷറഫുദ്ദീൻ: കുറേ റോഡ് പണിയുക, പാലം പണിയുക അങ്ങനെയുള്ളൊരു സംഗതിയല്ല.
അജു വർഗീസ് : എല്ലാ ഹോട്ടലുകളിലും നല്ല ഭക്ഷണം നിർബന്ധമായും ഉണ്ടായിരിക്കണം എന്നൊരു നിയമം കൊണ്ട് വരണം. നല്ല വൃത്തിയും വേണം. അടുക്കള എല്ലാം ക്ലീൻ ആയിരിക്കണം.
ഷറഫുദ്ദീൻ : അപ്പോൾ മുഖ്യമന്ത്രി ഹോട്ടലുകളിൽ ഇറങ്ങി പരിശോധന നടത്തണം എന്നാണോ. ഹാപ്പിനെസ്സ് ഇൻടെക്സ് എന്നൊരു സാധനം ഉണ്ടല്ലോ. ആൾക്കാരെല്ലാം സന്തോഷത്തിലായിരിക്കണം. ആൾക്കാരുടെ ആവശ്യങ്ങൾ ആവശ്യത്തിന് കിട്ടണം.
അജു വർഗീസ് : പണി എടുക്കുന്നതിന് തതുല്യമായിട്ടെ കൊടുക്കാവൂ. ഇല്ലെങ്കിൽ ഒരു വിലയുണ്ടാകില്ല.
ധ്യാൻ ശ്രീനിവാസൻ : പുതിയ പാർട്ടി തുടങ്ങുമോ ?
ഷറഫുദ്ദീൻ : ഏയ്.. നിലവിൽ ഉള്ളതിൽ എങ്ങനെ എങ്കിലും കയറിപ്പറ്റാനെ നോക്കൂ.
നിവിൻ പോളി : സിനിമയിൽ ഞായറാഴ്ച അവധി കൊണ്ട് വരണം. ആഴ്ചയിൽ ഒരു ദിവസം റെസ്റ്റ്.
ഷറഫുദ്ദീൻ : അത് ആലോചിക്കാവുന്ന കാര്യമാണ്.
ധ്യാൻ ശ്രീനിവാസൻ : ഒരു ഹിറ്റ്
ഷറഫുദ്ദീൻ : നിനക്കൊരു ഹിറ്റ്, മുഖ്യമന്ത്രി വിചാരിച്ചാൽ പോലും നടക്കുമെന്ന് തോന്നുന്നില്ല
നിവിൻ പോളി : സംവിധാനത്തിലേക്ക് നീ പോകണം.
ധ്യാൻ ശ്രീനിവാസൻ : നിങ്ങൾ മൂന്ന് പേരും എനിക്ക് ഡേറ്റ് തന്നാൽ എന്റെ പ്രതിഛായ മാറാൻ ചാൻസുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ