മിഥുൻ മാനുവേല്‍ തോമസിന്റെ തിരക്കഥയില്‍ സംവിധാനം വൈശാഖാണ്. 

സമീപകാലത്ത് മലയാളത്തില്‍ വലിയ ചര്‍ച്ചയായ ചിത്രമായിരുന്നു ആര്‍ഡിഎക്സ്. ആര്‍ഡിഎക്സിന്റെ പ്രധാന പ്രത്യേകത ആക്ഷൻ രംഗങ്ങളായിരുന്നു എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‍സായ അൻപറിവാണ് ആര്‍ഡിഎക്സ് സിനിമയെ ആകര്‍ഷകമാക്കിയത്. ആക്ഷൻ കൊറിയോഗ്രാഫിയില്‍ മിന്നിത്തിളങ്ങുന്ന ഇരട്ട സഹോദരൻമാരായ അൻപറിവ് ഇനി മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തില്‍ ഭാഗമാകുന്നു എന്നാണ് റിപ്പോര്‍ട്ട്.

മമ്മൂട്ടി വീണ്ടും അച്ചായൻ വേഷത്തിലെത്തുന്ന ചിത്രത്തിനു വേണ്ടിയാണ് അൻപറിവ് എത്തുന്നത്. ചിത്രത്തില്‍ വമ്പൻ ആക്ഷൻ രംഗങ്ങള്‍ തന്നെ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ആക്ഷൻ കോമഡിയായി ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനം മോഹൻലാലിന്റെ പുലിമുരുകനിലൂടെ പ്രേക്ഷകരുടെ ആവേശമായി മാറിയ വൈശാഖാണ്. മിഥുൻ മാനുവേല്‍ തോമസാണ് തിരക്കഥ.

അൻപുമണി, അറിവുമണി എന്നീ ഇരട്ട സഹോദരൻമാരാണ് അൻപറിവ് എന്ന പേരില്‍ അറിയപ്പെടുന്നത്. കെജിഎഫ്‍: ചാപ്റ്റര്‍ ഒന്നിലൂടെ ദേശീയ അവാര്‍ഡും അൻപറിവ് നേടിയിരുന്നു. ഇടിപ്പടമായി എത്തി ആര്‍ഡിഎക്സിന്റെ ആക്ഷൻ രംഗങ്ങളും കൊറിയോഗ്രാഫി ചെയ‍്‍തത് അൻപറിവായിരുന്നു. കെജിഎഫ്: ചാപ്റ്റര്‍ 2, വിക്രം സിനിമകളുടെ സ്റ്റണ്ട് കൊറിയോഗ്രാഫറായ അൻപറിവാണ് റിലീസ് ചെയ്യാനുള്ള സലാര്‍, ലിയോ, അയലാൻ, കല്‍ക്കി 2898 എഡി എന്നിവയുടെയും ആക്ഷൻ ഡയറക്ടര്‍മാര്‍.

ലോകേഷ് കനകരാജ് വിജയ്‍യെ നായകനാക്കി സംവിധാനം ചെയ്യുന്ന ആക്ഷന് പ്രാധാന്യം നല്‍കിയിട്ടാണ് ഒരുക്കിയിരിക്കുന്നത്. ദളപതി വിജയ്‍യെ ഒരു ആക്ഷൻ താരം എന്ന നിലയില്‍ ലിയോയില്‍ പരമാവധി പ്രയോജനപ്പെടുത്തിയിരിക്കുന്നു എന്നാണ് നേരത്തെ ബാബു ആന്റണി വെളിപ്പെടുത്തിയിരുന്നത്. നായകൻ വിജയ്‍യുടെ ആക്ഷൻ രംഗങ്ങളാകും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ബാബു ആന്റണി വ്യക്തമാക്കിയതായി ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. ബാബു ആന്റണി സൂചിപ്പിച്ചതു പോലെ ചിത്രത്തില്‍ ആക്ഷനില്‍ ദളപതി വിജയ് മികച്ച പ്രകടനം പുറത്തെടുക്കട്ടെ എന്നാണ് ആരാധകരും ആശംസിക്കുന്നത്.

Read More: മലേഷ്യയില്‍ ലിയോയ്‍ക്ക് ഒരു കോടി, രജനികാന്തിനെ പിന്നിലാക്കാൻ വിജയ് കുതിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക