
ഷറഫുദ്ദീൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് തോല്‍വി എഫ്‍സി. കോമഡി ഡ്രാമ ജോണറില്‍ എത്തുന്ന സിനിമയിലെ ൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. പതിയെ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സിജിൻ തോമസും സൂരജ് സന്തോഷുമാണ് ചിത്രത്തിനായി ഗാനം ആലപിച്ചിരിക്കുന്നത്.
തോല്‍വി എഫ്‍സി ജോര്‍ജ് കോരയാണ് സംവിധാനംചെയ്യുന്നത്. അഭിനേതാവെന്ന നിലയിലും പ്രേക്ഷകർക്ക് സുപരിചിതനായ സംവിധായകനായ അദ്ദേഹം ‘പ്രേമം’, ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’, ‘ജാനകി ജാനെ’ ഉൾപ്പടെയുള്ള സിനിമകളിൽ മികച്ച പ്രകടനം കാഴ്‍ചവെച്ചിട്ടുമുണ്ട്. ഛായാഗ്രാഹണം ശ്യാമപ്രകാശ് എം എസ്. സിബി മാത്യു അലക്സ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നു.
‘തിരികെ’ എന്ന വേറിട്ട ചിത്രത്തിന് ശേഷം എബ്രഹാം ജോസഫാണ് നേഷൻ വൈഡ് പിക്‌ചേഴ്‌സിൻറെ ബാനറിൽ ‘തോൽവി എഫ്‌സി’യുടെ നിർമാണം. ഡിജോ കുര്യൻ, പോൾ കറുകപ്പിള്ളിൽ, റോണി ലാൽ ജെയിംസ്, മനു മറ്റമന, ജോസഫ് ചാക്കോ, ബിനോയ് മന്നത്താനിൽ എന്നിവരാണ് സഹ നിർമാതാക്കൾ. പ്രണവ് പി പിള്ള ആണ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ. മീനാക്ഷി രവീന്ദ്രൻ, ആശ മഠത്തിൽ, ജിനു ബെൻ, രഞ്ജിത്ത് ശേഖർ, ബാലനടൻമാരായ എവിൻ, കെവിൻ എന്നിവരും ‘തോൽവി എഫ്‍സി’യിലുണ്ട്.
തോല്‍വി എഫ്‍സി എന്ന പുതിയ ചിത്രത്തിലെ പാട്ടുകൾ ഒരുക്കുന്നത് വിഷ്‌ണു വർമ, കാർത്തിക് കൃഷ്‌ണൻ, സിജിൻ തോമസ് എന്നിവരാണ്. സൗണ്ട് മിക്സ് ആനന്ദ് രാമചന്ദ്രൻ. സൗണ്ട് ഡിസൈൻ ധനുഷ് നയനാർ. കലാസംവിധാനം ആഷിക് എസ്, കോസ്റ്റ്യൂം ഡിസൈനർ ഗായത്രി കിഷോർ, പ്രൊഡക്ഷൻ കൺട്രോളർ ജെപി മണക്കാട്, മേക്കപ്പ് രഞ്ജു കോലഞ്ചേരി, കളറിസ്റ്റ് ജോയ്‍നര്‍ തോമസ്, വിഎഫ്എക്സ് സ്റ്റുഡിയോമാക്രി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ശ്രീകാന്ത് മോഹൻ, ഗാനരചന വിനായക് ശശികുമാർ, കാർത്തിക് കൃഷ്‍ണൻ, റിജിൻ ദേവസ്യ, ആലാപനം വിനീത് ശ്രീനിവാസൻ, കാർത്തിക് കൃഷ്‍ണൻ, സൂരജ് സന്തോഷ്, സ്റ്റിൽസ് അമൽ സി സദർ, വിതരണം സെൻട്രൽ പിക്ചേഴ്‍സ്, പിആർഒ ഹെയ്ൻസ്, ഡിസൈൻസ് മക്ഗഫിൻ, ഡിജിറ്റൽ മാർക്കറ്റിംഗ് സ്നേക്ക്പ്ലാന്റ്.
Read More: മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഹലോ മായാവിക്ക് എന്ത് സംഭവിച്ചു?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ