ഷാരൂഖിന്റെ പിറന്നാൾ വ്യത്യസ്തമാക്കി ആരാധകർ; ആവശ്യക്കാർക്ക് വിതരണം ചെയ്തത് 5555 കൊവിഡ് കിറ്റുകൾ,ഒപ്പം ഭക്ഷണവും

Web Desk   | Asianet News
Published : Nov 03, 2020, 03:46 PM IST
ഷാരൂഖിന്റെ പിറന്നാൾ വ്യത്യസ്തമാക്കി ആരാധകർ; ആവശ്യക്കാർക്ക് വിതരണം ചെയ്തത് 5555 കൊവിഡ് കിറ്റുകൾ,ഒപ്പം ഭക്ഷണവും

Synopsis

മാസ്​ക്​, സാനിറ്റൈസർ, ഭക്ഷണം എന്നിവയടങ്ങുന്ന കിറ്റുകളായിരുന്നു നൽകിയത്​. ആരാധകരുടെ പ്രവൃത്തിയെ അഭിനന്ദിച്ച്​ നിരവധിയാളുകൾ രം​ഗത്തെത്തുകയും ചെയ്​തു. 

ഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡിന്റെ കിങ്​ ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ്​ ഖാന്റെ പിറന്നാൾ. സഹതാരങ്ങളും ആരാധകരും സുഹൃത്തുക്കളും താരത്തിന് സ്നേഹത്തിൽ പൊതിഞ്ഞ ആശംസകൾ നേര്‍ന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുർജ് ഖലീഫയും ഷാരൂഖിന് ആശംസയൊരുക്കി. പലരും വ്യത്യസ്ത രീതിയിലാണ്​ ഇഷ്ടതാരത്തിന്റെ പിറന്നാൾ  ആഷോഷിച്ചത്​.

താരത്തി​ന്റെ പിറന്നാൾ ദിനത്തിൽ 5555 കൊവിഡ്​ കിറ്റുകള്‍​ വിതരണം ചെയ്​തായിരുന്നു ഒരുകൂട്ടം ആരാധകർ ആഘോഷം സംഘടിപ്പിച്ചത്. നാല്​ ലക്ഷത്തിന്​ മുകളിൽ ഫോളോവേഴ്സ് ഉള്ള ഷാരൂഖ് ഖാൻ യൂണിവേഴ്സ് ഫാൻ ക്ലബ്ബായിരുന്നു വ്യത്യസ്ത രീതിയിൽ താരത്തിന്റെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്​.   കിറ്റുകളുടെ ചിത്രങ്ങളും ഫാൻസ് ക്ലബ്ബ് ട്വിറ്ററിലിൽ പങ്കുവെച്ചിട്ടുണ്ട്. 

മാസ്​ക്​, സാനിറ്റൈസർ, ഭക്ഷണം എന്നിവയടങ്ങുന്ന കിറ്റുകളായിരുന്നു നൽകിയത്​. ആരാധകരുടെ പ്രവൃത്തിയെ അഭിനന്ദിച്ച്​ നിരവധിയാളുകൾ രം​ഗത്തെത്തുകയും ചെയ്​തു. കൊവിഡ്​ കാലമായതിനാൽ ഇത്തവണ ത്രീഡി വെർച്വൽ പാർട്ടിയാണ്​ ഫാൻസ്​ ഗ്രൂപ്പ്​ ഒരുക്കിയത്​. ആരാധകർക്ക്​ ഗെയിം കളിക്കാനും സെൽഫി എടുക്കാനുമൊക്കെ പാർട്ടിയിൽ അവസരമുണ്ടായിരുന്നു​.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"നടന്മാരുടെ നിര്‍ദ്ദേശം അനുസരിച്ച് എഡിറ്റ് ചെയ്ത് ഒരു വഴിയാകുന്നുവെന്ന് പരാതി ലഭിച്ചിട്ടുണ്ട്, നടന്മാര്‍ അവരുടെ ജോലി ചെയ്താല്‍ മതി": ബി ഉണ്ണികൃഷ്ണൻ
ബേസിൽ ജോസഫ്- ടൊവിനോ തോമസ് ചിത്രം 'അതിരടി' പുത്തൻ പോസ്റ്റർ; ചിത്രം മെയ് 14ന് ആഗോള റിലീസ്