ശർവ നായകനാകുന്ന 'ഭോഗി'; സമ്പത്ത് നന്ദി ഒരുക്കുന്ന പാന്‍ ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രം

Published : Apr 30, 2025, 11:37 PM IST
ശർവ നായകനാകുന്ന 'ഭോഗി'; സമ്പത്ത് നന്ദി ഒരുക്കുന്ന പാന്‍ ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രം

Synopsis

ഫസ്റ്റ് സ്പാർക്ക് വിഡിയോ എത്തി

പ്രശസ്ത നിര്‍മ്മാതാവ് കെ.കെ. രാധാമോഹന്‍ നിര്‍മിച്ച് , ശ്രീ സത്യ സായി ആര്‍ട്‌സ് അവതരിപ്പിക്കുന്ന പാന്‍ ഇന്ത്യൻ പ്രൊജക്റ്റായ സിനിമയുടെ പേര് ഔദ്യോഗികമായി 'ഭോഗി' എന്ന പേരിൽ പ്രഖ്യാപിച്ചു. സമ്പത്ത് നന്ദി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർ താരം ശർവാനന്താണ് നായകനാകുന്നത്. നേരത്തെ ശർവാ 38 എന്ന പേരിൽ പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് മുതൽ ആരംഭിച്ചു. ആദ്യമായി ശര്‍വയും സമ്പത്ത് നന്ദിയും ഒന്നിക്കുന്ന ഈ സിനിമയുടെ പ്രഖ്യാപന വീഡിയോ 'ഫസ്റ്റ് സ്‌പാര്‍ക്ക്' എന്ന പേരില്‍ അണിയറ പ്രവർത്തകർ ലോഞ്ച് ചെയ്തിട്ടുണ്ട്. 1960കളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഭോഗി ഒരു ദൃശ്യ വിസ്മയം സൃഷ്ടിക്കും എന്നാണ് പ്രതീക്ഷ.

സംവിധായകന്‍ സമ്പത്ത് നന്ദിയുടെ ശബ്ദത്തില്‍ കഥ പകര്‍ന്നുനല്‍കുന്ന ഫസ്റ്റ് സ്പാർക്ക് വിഡിയോയില്‍ സംഘര്‍ഷം, ധൈര്യം, മാറ്റം എന്നിവയാല്‍ രൂപംകൊണ്ട പുതിയൊരു ലോകമാണ് വരച്ചു കാണിക്കുന്നത്. പഴയതിനെ അഗ്നിയില്‍ അര്‍പ്പിച്ച് പുതുമയുടെ ആവേശം പടരുന്ന ഭോഗി പൂർണമായും ഒരു എന്റെർറ്റൈനർ സിനിമയാണ്. 

ഹൈദരാബാദില്‍ നിര്‍മിച്ച 20 ഏക്കര്‍ വിസ്തൃതിയിലുള്ള ഭംഗിയുള്ള സെറ്റില്‍ ചിത്രത്തിന്റെ പ്രിന്‍സിപ്പല്‍ ഫോട്ടോഗ്രഫി ഇന്ന് മുതല്‍ ആരംഭിക്കും. അനുപമ പരമേശ്വരന്‍, ഡിംപി ഹൈതിയും ശക്തമായ കഥാപാത്രങ്ങളുമായി ചിത്രത്തിലെത്തുന്നു. കിരണ്‍ കുമാര്‍ മന്നേ ആണ് ആര്‍ട്ട് ഡയറക്ടർ, മറ്റു സാങ്കേതിക പ്രവർത്തകരുടെ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായി ഭോഗി എത്തും. പി ആർ ഒ : വംശി-ശേഖര്‍, വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ. 

PREV
Read more Articles on
click me!

Recommended Stories

പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍
രാവിലേയെത്തി വോട്ടുചെയ്ത് മടങ്ങി സിനിമാ താരങ്ങൾ, ചിത്രങ്ങൾ കാണാം