
കൊല്ലം: ഷോർട്ട് ഫിലിം പ്രേമികൾക്ക് ഒരു സന്തോഷവാർത്ത. കൊല്ലം ചടയമംഗലത്ത് സ്ഥിതി ചെയ്യുന്ന ജടായു രാമ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ 'ഷി ഓൺലൈൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2020' എന്ന പേരിൽ ഹ്രസ്വചിത്ര ചലച്ചിത്രോത്സവവും മത്സരവും നടത്തുന്നു. മികച്ച ഹ്രസ്വചിത്രത്തിനുള്ള അമ്പതിനായിരം രൂപയുടെ ക്യാഷ് പ്രൈസ് അടക്കം പതിനൊന്ന് പുരസ്കാരങ്ങളാണ് നൽകുന്നത്.
സ്ത്രീ സുരക്ഷ വിഷയമാക്കി അഞ്ചു മുതൽ പത്തു മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിമുകളാണ് അവാർഡിനായി പരിഗണിക്കുക. എച് ഡി ( HD )ഫോർമാറ്റിൽ ആയിരിക്കണം ചിത്രങ്ങൾ സമർപ്പിക്കേണ്ടത്. സിനിമാ സീരിയൽ താരം ശ്രീമതി മല്ലിക സുകുമാരൻ നേതൃത്വം നൽകുന്ന പത്തംഗ ജൂറിയാണ് അവാർഡ് നിർണ്ണയിക്കുന്നത്. മത്സരാർത്ഥികൾ സമർപ്പിക്കുന്ന ചിത്രങ്ങളെല്ലാം SHEയുടെ ഒഫീഷ്യൽ പേജിലൂടെ പ്രദർശിപ്പിക്കുന്നതാണ്. അതിൽ ഏറ്റവും കൂടുതൽ വ്യൂവർഷിപ്പ് ലഭിച്ച ചിത്രത്തിന് മികച്ച ജനസമ്മതി നേടിയ ചിത്രത്തിനുള്ള അവാർഡ് ലഭിക്കും. മറ്റു വിശദവിവരങ്ങൾക്കായി ഇ-മെയിൽ shefilmfestival@gmail.com Register here:- shorturl.at/boCF0
Jatayu Rama Cultural Centre organises “SHE”. A Short Film Festival on “Women Protection”! SHE Online Short Film...
Posted by Mohanlal on Monday, 16 November 2020
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ