
സ്ത്രീ സുരക്ഷ എന്ന വിഷയത്തെ ആസ്പദമാക്കി ജടായു രാമ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ 'ഷീ' എന്ന ഓൺലൈൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. പരമാവധി 3 മുതൽ 5 മിനിറ്റ് വരെയുള്ള ഹ്രസ്വ ചിത്രങ്ങൾ ആണ് പരിഗണിക്കപ്പെടുക. പ്രശസ്ത അഭിനയത്രി ശ്രീമതി മല്ലിക സുകുമാരന്റെ നേതൃത്വത്തിലുള്ള 10 അംഗ ജൂറിയാണ് വിധി നിർണയം നടത്തുന്നത്. സ്ത്രീയുടെ മാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായ രാക്ഷസീയതയ്ക്ക് എതിരേയുള്ള ചെറുത്തുനില്പിന്റെയും രക്ത സാക്ഷിത്വത്തിന്റെയും പ്രതീകമാണ് രാമായണത്തിലെ ജടായു. സ്ത്രീ സുരക്ഷ മുൻപെന്നത്തേക്കാളും വെല്ലുവിളികൾ നേരിടുന്ന ഈ കാലത്തു സ്ത്രീ സംരക്ഷണത്തിനായി മരണം വരിച്ച പക്ഷി ശ്രേഷ്ഠനായ ജടായുവിന്റെ സ്മരണയ്ക്കും അതുകൊണ്ടുതന്നെ ഈ ചലച്ചിത്രോത്സവത്തിനും ഏറെ പ്രാധാന്യമുണ്ട്.
2021 ജനുവരി 15 ആം തീയതിക്ക് മുൻപ് സമർപ്പിക്കുന്ന ഷോർട്ട് ഫിലിമുകളാണ് അവാർഡിനായി പരിഗണിക്കുക. ഒന്നാം സമ്മാനം ₹ 50,000 , രണ്ടാം സമ്മാനം ₹ 25,000 , മൂന്നാം സമ്മാനം ₹ 10,000, ഏറ്റവും നല്ല സംവിധാനം, ഉള്ളടക്കം , അഭിനയം , എഡിറ്റിങ്, സിനിമാറ്റോഗ്രഫി, സംഗീതം തുടങ്ങിയവയ്ക്ക് ₹ 10,000 വീതം സമ്മാനം നൽകും. രെജിസ്ട്രേഷൻ ഫീസ് ₹ 1,000 . ചിത്രങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 15 2021. എച് ഡി ( HD ) ഫോർമാറ്റിൽ ആയിരിക്കണം ചിത്രങ്ങൾ സമർപ്പിക്കേണ്ടത്. വിശദ വിവരങ്ങൾക്കായി www.jatayuramatemple.in സന്ദർശിക്കുക. ബന്ധപ്പെടാനുള്ള ഫോൺ നമ്പർ +919778065168
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ