
ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ഷെഫീക്കിന്‍റെ സന്തോഷം ഒടിടി റിലീസിന്. എന്നാല്‍ വിദേശ രാജ്യങ്ങളിലുള്ള പ്രേക്ഷകര്‍ക്കാണ് ചിത്രം കാണാനാവുക. സിംപ്ലി സൌത്ത് എന്ന പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം എത്തുക. ജനുവരി 6 ന് സ്ട്രീമിംഗ് ആരംഭിക്കും. ഉണ്ണി മുകുന്ദന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.
മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ചിത്രം സംവിധാനം ചെയ്‍തത് നവാഗതനായ അനൂപ് പന്തളമാണ്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും. നവംബര്‍ 25 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യവേഷങ്ങളിൽ എത്തുന്നത്.
ALSO READ : വിസ്‍മയ വിജയമായി 'ദൃശ്യം 2'; ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളില്‍ മൂന്നാം സ്ഥാനത്ത്
ഷാൻ റഹ്‍മാന്‍ ആണ് സംഗീത സംവിധാനം. എൽദോ ഐസക് ഛായാഗ്രഹണം. നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ വിനോദ് മംഗലത്ത്, മേക്കപ്പ് അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം അരുണ്‍ മനോഹര്‍, സ്റ്റില്‍സ് അജി മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് കെ രാജൻ, സൌണ്ട് ഡിസൈന്‍ രാജേഷ് പി എം, കളറിസ്റ്റ് വിവേക് നായര്‍.
മുന്‍പുണ്ടായിരുന്ന ആക്ഷന്‍ ഹീറോ ഇമേജില്‍ നിന്ന് മാറിനില്‍ക്കുന്ന ചിത്രങ്ങളാണ് ഉണ്ണി മുകുന്ദന്‍റേതായി അടുത്തിടെ പുറത്തുവരുന്നത്. മേപ്പടിയാനും ഷെഫീക്കിന്‍റെ സന്തോഷത്തിനും പിന്നാലെ ഉണ്ണി നായകനായെത്തുന്ന മറ്റൊരു ചിത്രവും റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. മാളികപ്പുറം എന്നാണ് ഈ ചിത്രത്തിന്‍റെ പേര്.