ഷേണോയ്‌സ് വീണ്ടും തുറക്കുന്നു; ആദ്യ പ്രദര്‍ശനം മമ്മൂട്ടിയുടെ ‘പ്രീസ്റ്റ്’

Published : Jan 16, 2021, 02:01 PM ISTUpdated : Jan 16, 2021, 02:11 PM IST
ഷേണോയ്‌സ് വീണ്ടും തുറക്കുന്നു; ആദ്യ പ്രദര്‍ശനം മമ്മൂട്ടിയുടെ ‘പ്രീസ്റ്റ്’

Synopsis

മമ്മൂട്ടിയുടെ പുതുവര്‍ഷത്തിലെ ആദ്യ റിലീസ് കൂടിയാണ് ദ പ്രീസ്റ്റ്

നാല് വര്‍ഷത്തിന് ശേഷം എറണാകുളത്തെ പ്രമുഖ തിയറ്ററായ ഷേണോയ്‌സ് തുറക്കുന്നു. ഫെബ്രുവരി നാലിന് മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ് പുതുക്കിയ തിയറ്ററില്‍ റിലീസ് ചെയ്യും. നവീകരിച്ച തിയറ്ററിലെ ഉദ്ഘാടന ചിത്രവുമാണ് ദ പ്രീസ്റ്റ്. നവാഗതനായ ജോസഫീന്‍ ടി ചാക്കോയാണ് ദി പ്രീസ്റ്റിന്റെ സംവിധായകന്‍. ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പ്രീസ്റ്റ്. മമ്മൂട്ടിയുടെ പുതുവര്‍ഷത്തിലെ ആദ്യ റിലീസ് കൂടിയാണിത്. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പ്രീസ്റ്റിന്റെ ടീസറിന് മികച്ച പിന്തുണയാണ് സമൂഹ മാധ്യങ്ങളില്‍ നിന്ന് ലഭിക്കുന്നത്.

മമ്മൂട്ടിയും മഞ്ജു വാര്യരും കഴിഞ്ഞാന്‍ വളരെ പ്രാധാന്യമുളള മറ്റു രണ്ടു കഥാപാത്രങ്ങളായി നിഖില വിമലും ബേബി മോണിക്കയും എത്തുന്നു. ആദ്യ രംഗം മുതല്‍ മൂഴുനീളകഥാപാത്രങ്ങളായി ഇവര്‍ രണ്ടുപേരും ചിത്രത്തിലുണ്ട്. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക