‘അയാളെന്നെ ബലമായി ചുംബിച്ചു’; രാജ് കുന്ദ്രക്കെതിരെ ലൈം​ഗിക ആരോപണവുമായി ഷെർലിൻ ചോപ്ര

Web Desk   | Asianet News
Published : Jul 30, 2021, 08:38 AM ISTUpdated : Aug 13, 2021, 09:59 AM IST
‘അയാളെന്നെ ബലമായി ചുംബിച്ചു’; രാജ് കുന്ദ്രക്കെതിരെ ലൈം​ഗിക ആരോപണവുമായി ഷെർലിൻ ചോപ്ര

Synopsis

കേസിൽ മുംബൈ ക്രൈംബ്രാഞ്ചിനു മൊഴി നൽകാൻ എത്തിയപ്പോഴാണ് ഷെർലിൻ ഇക്കാര്യം വെളിപ്പെടുത്തിയത്. 

ബിസിനസുകാരനും നടി ശില്പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര അശ്ലീല ചിത്ര നിര്‍മ്മാണകേസില്‍‍ അറസ്റ്റിലായതിന്‍റെ അലയൊലികളിലാണ് ബോളിവുഡ് സിനിമാ ലോകം. ഇപ്പോഴിതാ കുന്ദ്രയ്ക്കൊതിരെ ലൈം​ഗിക ആരോപണവുമായി എത്തിയിരിക്കുകയാണ് നടി ഷെർലിൻ ചോപ്ര. കേസിൽ മുംബൈ ക്രൈംബ്രാഞ്ചിനു മൊഴി നൽകാൻ എത്തിയപ്പോഴാണ് ഷെർലിൻ ഇക്കാര്യം വെളിപ്പെടുത്തിയത്. 

‘2019 ന്റെ തുടക്കത്തിൽ, രാജ് കുന്ദ്ര എന്റെ ബിസിനസ് മാനേജരെ ‘ഷെർലിൻ ചോപ്ര ആപ്’ എന്ന ആശയവുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്ന ഉള്ളടക്കം സൗജന്യമാണെന്നും എന്നാൽ ഒരു കസ്റ്റമൈസ്ഡ് ആപ് വഴി പണം സമ്പാദിക്കാമെന്നും പറഞ്ഞു. 2019 മാർച്ച് 27 ന് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഞങ്ങൾക്കിടയിൽ ഒരു കാരണത്താൽ രൂക്ഷമായ തർക്കമുണ്ടായി. തുടർന്ന് രാജ് കുന്ദ്ര എന്റെ വീട്ടിൽ മുന്നറിയിപ്പില്ലാതെ വരുകയും ഞാൻ എതിർത്തുവെങ്കിലും രാജ് കുന്ദ്ര എന്നെ ചുംബിക്കാൻ തുടങ്ങകുയും ചെയ്തു. പരിഭ്രമിച്ച ഞാൻ രാജ് കുന്ദ്രയെ തള്ളിയിട്ട് വാഷ്‌റൂമിലേക്ക് ഓടിക്കയറുകയായിരുന്നു’, എന്നാണ് ഷെർലിൻ പറഞ്ഞത്. 

അതേസമയം രാജ് കുന്ദ്രയ്ക്കും സഹായി റയാന്‍ തോര്‍പ്പിനും കോടതി ഇന്നലെ ജാമ്യം നിഷേധിച്ചു. കുന്ദ്രയുടെ കസ്റ്റഡി കാലാവധി കോടതി രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി. ഒരാഴ്ച്ചക്കിടെ ഇതുമൂന്നാംതവണയാണ് കുന്ദ്രയുടെ കസ്റ്റഡി കാലാവധി നീട്ടിവെക്കുന്നത്. കഴിഞ്ഞആഴ്ചയാണ് നിലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് കുന്ദ്രയെ അറസ്റ്റ് ചെയ്യുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍