‘ദളപതി 65’ൽ വീണ്ടും മലയാളി സാന്നിധ്യം; വിജയ്‍ക്കൊപ്പം അഭിനയിക്കാൻ ഷൈൻ ടോം ചാക്കോ

Published : May 05, 2021, 04:56 PM IST
‘ദളപതി 65’ൽ വീണ്ടും മലയാളി സാന്നിധ്യം; വിജയ്‍ക്കൊപ്പം അഭിനയിക്കാൻ ഷൈൻ ടോം ചാക്കോ

Synopsis

‘ഞാൻ പ്രകാശൻ‘ ഫെയിം അപർണ ദാസും ചിത്രത്തിന്റെ ഭാഗമാണ്. 

ളപതി 65 എന്ന് താല്‍ക്കാലികമായി പേരിട്ട വിജയ് ചിത്രത്തിന്റെ ഭാ​ഗമാകാൻ ഒരുങ്ങി മലയാളി താരം ഷൈൻ ടോം ചാക്കോ. ഷൈൻ അഭിനയിക്കുന്ന ആദ്യത്തെ ഇതരഭാഷാ ചിത്രം കൂടിയാണിത്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ്. 

‘ഞാൻ പ്രകാശൻ‘ ഫെയിം അപർണ ദാസും ചിത്രത്തിന്റെ ഭാഗമാണ്. മനോഹരം, ഞാന്‍ പ്രകാശന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് അപര്‍ണ. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായിക. 

ദളപതി 65' ഏതു വിഭാഗത്തിന്‍ പെടുന്ന ചിത്രമായിരിക്കുമെന്ന് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ലെങ്കിലും ചിത്രം ഒരു ഫണ്‍-എന്‍റര്‍ടെയ്‍നര്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാസ്റ്റര്‍’ ആണ് ഒടുവിൽ പുറത്തിറങ്ങിയ വിജയ് ചിത്രം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ശ്രീനാഥ് ഭാസിയും അജു വർഗീസും ഒന്നിക്കുന്ന 'കുണ്ടറ ഈസ് മൈ കൺട്രി അണ്ടർ ദ് കൺട്രോൾ ഓഫ് കേണൽ മൺറോ' ഒരുങ്ങുന്നു
സൈജു കുറുപ്പ് നായകനായി എത്തുന്ന 'സാക്ഷികൾ' ഓണം സ്‌പെഷ്യൽ പോസ്റ്റർ പുറത്ത്