ഐഎഫ്എഫ്കെയിൽ ഇടം നേടി ഷൈൻ ടോം ചാക്കോ ചിത്രം 'ലവ്'

By Web TeamFirst Published Dec 30, 2020, 11:17 AM IST
Highlights


കോവിഡ് കാലത്ത് ചിത്രീകരണം പൂർത്തിയായ ആദ്യ മലയാള സിനിമയാണ് 'ലവ്'

ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇടം നേടി ഷൈൻ ടോം ചാക്കോ ചിത്രം ലവ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം  മലയാളം സിനിമ ടുഡേ എന്ന കാറ്റഗറിയിലാണ് പ്രദർശിപ്പിക്കുന്നത്. രജീഷ വിജയനാണ് ചിത്രത്തിലെ നായിക. ദീപ്തി- അനൂപ് എന്നീ ദമ്പതികളുടെ വേഷത്തിലാണ് രജീഷയും ഷൈനും എത്തുന്നത്. വിവാഹശേഷം ഇരുവരുടേയും കുടുംബ ബന്ധത്തിലുണ്ടാകുന്ന ചില തർക്കങ്ങളും തുടർന്നുണ്ടാകുന്ന സംഘർഷങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രം നേരത്തെ ജി.സി.സിയിലും യുഎ യിലും റിലീസ് ചെയ്തിരുന്നു. ലോക്ക് ഡൗണിൽ തിയേറ്ററുകൾ അടച്ചിട്ട് തുറന്നതിന് ശേഷം ജി.സി.സിയിലും യുഎ.യിലും റിലീസ് ചെയ്ത ആദ്യ മലയാള ചിത്രം കൂടിയാണ് ലവ്. 

കോവിഡ് കാലത്ത് ചിത്രീകരണം പൂർത്തിയായ ആദ്യ മലയാള സിനിമയാണ് 'ലവ്'. 24 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. അനുരാഗ കരിക്കിൻ  വെള്ളത്തിനും ഉണ്ടക്കും ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം ആഷിഖ് ഉസ്മാനാണ്. ഗോകുലൻ ,വീണ നന്ദകുമാർ ,ജോണി ആന്റണി ,സുധി കോപ്പ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.  ജിംഷി ഖാലിദാണ് ഛായാ​ഗ്രാഹണം. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നൗഫൽ അബ്ദുള്ളയാണ്. യാക്സൻ ഗാരി പെരേരയും നേഹ എസ് നായരുമാണ് സംഗീത സംവിധാനം.
 

click me!