
ഷൈൻ ടോം ചാക്കോ നായകനാകുന്ന പുതിയ ചിത്രമാണ് 'പാരഡൈസ് സര്‍ക്കസ്'. ഖൈസ് മിലെൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഖൈസ് മിലെന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. 'പാരഡൈസ് സര്‍ക്കസ്ട എന്ന പുതിയ സിനിമ രാജസ്ഥാനിലെ പൊഖ്റാനില്‍ ചിത്രീകരണം പൂര്‍ത്തിയായി.
സര്‍ക്കസ് കലാകാരനായിട്ടാണ് ഷൈൻ ടോം ചാക്കോ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഉത്തരേന്ത്യൻ ഗ്രാമത്തില്‍ തമ്പടിച്ച ഒരു സര്‍ക്കസ് ക്യാംപിലെ ജീവിതമാണ് ചിത്രം പറയുന്നത്. പാപ്പിനു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശരത്‍ ഗീതാലാല്‍ ആണ് എഡിറ്റിംഗ്.
മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസിന്റെയും മാനിയ മൂവി മാജിക്സിന്റെയും ബാനറില്‍ സി ഉണ്ണികൃഷ്‍ണൻ നിര്‍മിക്കുന്ന ചിത്രമാണ് 'പാരഡൈസ് സര്‍ക്കസ്'. കോസ്റ്റ്യൂംസ് വിനീത തമ്പാൻ ആണ്. ചിത്രത്തിന്റെ കല അരുണ്‍ ജോസ്. ലൈവ് സൗണ്ട് എബി ആണ്.
'വിചിത്രം' എന്ന ചിത്രത്തിനു ശേഷം ഷൈൻ ടോ ചാക്കോ നായക കഥാപാത്രമായി തിരിച്ചെത്തുന്നതാണ് 'പാരഡൈസ് സര്‍ക്കസ്'. അച്ചു വിജയൻ ആയിരുന്നു 'വിചിത്രം' സംവിധാനം ചെയ്‍തത്. നിഖില്‍ രവീന്ദ്രൻ തിരക്കഥ എഴുതിയ 'വിചിത്രം' തിയറ്ററുകളില്‍ മോശമല്ലാത്ത പ്രതികരണം നേടിയിരുന്നു. അച്ചു വിജയനാണ് ചിത്രത്തിന്റെ ചിത്രസംയോജനവും നിര്‍വഹിച്ചിരുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. അര്‍ജുന്‍ ബാലകൃഷ്‍ണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരുന്നത്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ദീപക് പരമേശ്വരൻ, മേക്കപ്പ് സുരേഷ് പ്ലാച്ചിമട, കോസ്റ്റ്യൂം ദിവ്യ ജോബി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്‍ണൻ, സൗണ്ട് ഡിസൈൻ വിഷ്‍ണു ഗോവിന്ദ് ശ്രീ ശങ്കര്‍, സ്റ്റില്‍ രോഹിത് കെ സുരേഷ്, വിഎഫ്എക്സ് സൂപ്പര്‍ വൈസര്‍ ബോബി രാജൻ, ഡിസൈൻ അനസ് റഷാദ് ആൻഡ് ശ്രീകുമാര്‍ സുപ്രസന്നൻ, എന്നിവരുമായിരുന്നു.
Read More: അമ്പരപ്പിക്കുന്ന വിജയം, ചിരഞ്‍ജീവി തിയറ്ററുകളില്‍ സ്വന്തമാക്കിയത് വമ്പൻ നേട്ടം