ഷൈനിന് ഒപ്പമുണ്ടായിരുന്നത് പാലക്കാട് സ്വദേശി, ഹോട്ടലിലെത്തിയ ശേഷം രണ്ട് യുവതികളെയും കണ്ടു 

Published : Apr 17, 2025, 12:03 PM ISTUpdated : Apr 17, 2025, 12:06 PM IST
ഷൈനിന് ഒപ്പമുണ്ടായിരുന്നത് പാലക്കാട് സ്വദേശി, ഹോട്ടലിലെത്തിയ ശേഷം രണ്ട് യുവതികളെയും കണ്ടു 

Synopsis

ഹോട്ടലിലെത്തിയ ശേഷം രണ്ട് യുവതികളെ ഷൈൻ കണ്ടു. ഒരു സ്ത്രീ റൂമിലേക്ക് വന്നു. അവർ പിന്നീട് മറ്റൊരു റൂം എടുത്തു. ബാറിൽ വച്ച് ഷൈൻ മറ്റൊരു ലേഡിയെ കണ്ടു. ഇവരെ യൂബർ വിളിച്ച് ഷൈൻ പറഞ്ഞയച്ചു.   

കൊച്ചി : ലഹരി പരിശോധനക്കിടെ ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോയുടെ ഹോട്ടൽ റൂമിലെ സന്ദർശന വിവരങ്ങൾ പുറത്ത് വന്നു. പാലക്കാട് സ്വദേശികളാണ് ഷൈനിനൊപ്പം മുറിയിലുണ്ടായിരുന്നത്. ഹോട്ടലിലെത്തിയ ശേഷം രണ്ട് യുവതികളെ ഷൈൻ കണ്ടു. ഒരു സ്ത്രീ റൂമിലേക്ക് വന്നു. അവർ പിന്നീട് മറ്റൊരു റൂം എടുത്തു. ബാറിൽ വച്ച് ഷൈൻ മറ്റൊരു സ്ത്രീയെ കണ്ടു. ഇവരെ യൂബർ വിളിച്ച് ഷൈൻ പറഞ്ഞയച്ചു. 

പാലക്കാട്‌ സ്വദേശികളാണ് മുറിയിൽ ഷൈനിന് ഒപ്പമുണ്ടായിരുന്നത്. ഡാൻസാഫ് പരിശോധനയ്ക്ക് എത്തുമ്പോൾ മുർഷിദ് എന്നയാളാണ് മുറിയിൽ ഉണ്ടായിരുന്നത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആൾ എന്നാണ് പൊലീസിനോട് മുർഷിദ് പറഞ്ഞത്. മുറിയിൽ അനന്തകൃഷ്ണൻ എന്നു പേരുള്ള മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. ഡാൻസാഫ് സംഘം എത്തുമ്പോൾ ഇയാൾ മുറിയിൽ ഉണ്ടായിരുന്നില്ല. പിന്നീട് ഇയാളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇയാളെയും വിട്ടയച്ചു. പാലക്കാട്‌ സ്വദേശികൾ റൂമിലേക്ക് എത്തിയത് ഇന്നലെ വൈകീട്ടോടെയാണ് എന്നാണ് ഹോട്ടൽ അധികൃതർ വ്യക്തമാക്കിയത്. 

വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ഉണ്ടാകുമെന്ന് എം ബി രാജേഷ്


ഷൈൻ മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി സ്വിമ്മിംഗ് പൂളിലേക്ക് ചാടി


ലഹരി പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കലൂരിലുള്ള പിജിഎസ് വേദാന്ത എന്ന ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി ഷൈൻ രണ്ടാം നിലയിലെ ഷീറ്റിനു മുകളിലേക്ക് ചാടി. ചാട്ടത്തിന്റെ ആഘാതത്തിൽ ഷീറ്റ് പൊട്ടി. തുടർന്ന് രണ്ടാം നിലയിലെ സ്വിമ്മിംഗ് പൂളിലേക്ക് ചാടി. ഇവിടെ നിന്നും സ്റ്റെയർകെയ്സ് വഴി ഷൈൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഷൈൻ താമസിക്കുന്ന സ്ഥലത്ത് എത്തിയത്. റെയ്ഡ് വിവരം ചോർന്നതിന് പിന്നിൽ ഹോട്ടൽ ജീവനക്കാർക്ക് പങ്കുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. ജീവനക്കാരുടെയും മൊഴി എടുക്കും. 

ലഹരി പരിശോധനക്കിടെ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടിയതിന് കാരണം എന്താണെന്ന് പൊലീസിന് ഇനിയും വ്യക്തമായിട്ടില്ല. ഒന്നുകിൽ ഷൈനിന്റെ കൈവശം ലഹരി മരുന്ന് ഉണ്ടാകും. അതല്ലെങ്കിൽ ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ടാകും എന്നാണ് പൊലീസ് കരുതുന്നത്. ഇറങ്ങി ഓടിയതിന്റെ പേരിൽ പൊലീസിന് കേസ് എടുക്കാൻ കഴിയില്ല. 

PREV
Read more Articles on
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍