'ഇതാ നമ്മുടെ പുരസ്‍കാരം', അവാര്‍ഡ് മോഹൻലാലിനെ കാണിക്കുന്ന ആന്റണി പെരുമ്പാവൂര്‍

Web Desk   | Asianet News
Published : Oct 29, 2021, 10:47 AM IST
'ഇതാ നമ്മുടെ പുരസ്‍കാരം', അവാര്‍ഡ് മോഹൻലാലിനെ കാണിക്കുന്ന ആന്റണി പെരുമ്പാവൂര്‍

Synopsis

ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മലയാളത്തിന്റെ അഭിമാനമായിരുന്നു മരക്കാര്‍: അറബിക്കടലിന്റെ സിംഹം.

ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മലയാളത്തിന്റെ അഭിമാനമായത് മരക്കാര്‍: അറബിക്കടലിന്റെ സിംഹമാണ് (Marakakr Arabikatalinte Siham). ദേശീയ അവാര്‍ഡില്‍ മികച്ച ചിത്രത്തിന് പുറമേ മികച്ച വിഎഫ്എക്സിനും പ്രിയദര്‍ശന്റെ മകനും അവാര്‍ഡ് ലഭിച്ചു. പ്രിയദര്‍ശന്റെ മകൻ സിദ്ധാര്‍ഥിനു പുറമേn മികച്ച വസ്‍ത്രാലങ്കാരത്തിനുള്ള അവാര്‍ഡ് സുജിത്ത് സുധാകരനും വി സായ്‍ക്കും ലഭിച്ചു. മരക്കാര്‍: അറബിക്കടലിന്റെ സിംഹമെന്ന ചിത്രത്തിന് കിട്ടിയ അവാര്‍ഡ് മോഹൻലാലിനെ (Mohanlal) കാണിക്കുന്ന ആന്റണി പെരുമ്പാവൂരിന്റെ (Antony Perumbavoor) ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

ദേശിയ ചലച്ചിത്ര അവാര്‍ഡില്‍ ചിത്രത്തിനുള്ള അവാര്‍ഡ് മരക്കാര്‍: അറബിക്കടലിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവാരും സംവിധായകൻ പ്രിയദര്‍ശനുമാണ് ഏറ്റുവാങ്ങിയത്.  മോഹൻലാലിനും പ്രിയദര്‍ശനും ഒപ്പം ഇങ്ങനെ ഒരു ഡ്രീം പ്രൊജക്റ്റില്‍ ഭാഗമാകാൻ കഴിഞ്ഞതില്‍ താൻ അഭിമാനിക്കുന്നുവെന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നു.  ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കാനായതില്‍ ചിത്രത്തിലെ അഭിനേതാക്കള്‍ക്കും മറ്റ് പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നതായും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. മോഹൻലാല്‍ ഏറ്റവുമൊടുവില്‍ പൂര്‍ത്തിയാക്കിയ ചിത്രം എലോണ്‍ ആണ്. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എലോണ്‍ എന്ന മോഹൻലാല്‍ ചിത്രവും നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. രാജേഷ് കുമാറിന്റെ തിരക്കഥയിലാണ് ചിത്രം എത്തുക. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധായകൻ. യഥാര്‍ഥ നായകൻമാര്‍ എല്ലായ്‍പ്പോഴും തനിച്ചാണ് എന്ന ടാഗ്‍ലൈനോടെയാണ് എലോണ്‍ എത്തുക. ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്നതിനാല്‍ എലോണ്‍ വൻ ഹിറ്റ് തന്നെ ആയിരിക്കും എന്ന് ആണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു