കന്നഡ സൂപ്പര്‍താരം ശിവ രാജ്കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published : Apr 02, 2024, 08:40 PM IST
കന്നഡ സൂപ്പര്‍താരം ശിവ രാജ്കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Synopsis

കഴിഞ്ഞ മാസം വലത് തോളിൽ വേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് ശിവ രാജ്കുമാറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ബെംഗലൂരു: നേരത്തെ ഷൂട്ടിംഗ് സ്ഥലത്ത് ദേഹാസ്വസ്ഥത അനുഭവപ്പെട്ട കന്നഡ സൂപ്പര്‍താരം ശിവ രാജ്കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം  ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.  ദേവനഹള്ളിക്ക് സമീപം ഒരു ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് താരത്തെ ആശുപത്രിയിലാക്കിയത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ച ശേഷം താരത്തെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് അയച്ചിരുന്നു. തുടര്‍ന്ന് ഇദ്ദേഹം വീട്ടിലേക്ക് മടങ്ങിയിരുന്നു.  

സിനിമാ സെറ്റിലെ പൊടിശല്യമാണ് താരത്തിന് ദേഹാസ്വസ്ഥത ഉണ്ടാക്കിയത് എന്നാണ് വിവരം.ഇതിനെ തുടര്‍ന്ന് കുടുംബ ഡോക്ടറുടെ നിർദേശപ്രകാരമാണ്  പരിശോധനകൾക്കായി തിങ്കളാഴ്ച വീണ്ടും ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് സൂചന. ശിവ രാജ്കുമാർ ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും ചൊവ്വാഴ്ചയോടെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

കഴിഞ്ഞ മാസം വലത് തോളിൽ വേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് ശിവ രാജ്കുമാറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിൻ്റെ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ ഹൃദയാഘാതമല്ല അദ്ദേഹത്തിന് സംഭവിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. 

തൻ്റെ വസതിയിലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ തോളിൽ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അന്ന് ശിവ രാജ്കുമാറിനെ ഉടൻ തന്നെ ഹെബ്ബാളിലെ കൊളംബിയ ഏഷ്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പിന്നീട് അദ്ദേഹത്തെ  മല്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

അതേ സമയം തിരക്കേറിയ സിനിമ ഷൂട്ടിംഗുകള്‍ക്കിടയിലും ശിവമോഗ മണ്ഡലത്തിലെ കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥിയായ മത്സരിക്കുന്ന  ഭാര്യ ഗീത ശിവരാജ് കുമാറിന്  വേണ്ടി ഈ മാസം കാര്യമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശിവ രാജ്കുമാർ ഇറങ്ങുമെന്നാണ് വിവരം. 

അതേ സമയം പുതിയ സിനിമയില്‍  ആർ സി സ്റ്റുഡിയോസിൻ്റെ ബാനറിൽ ശിവ രാജ്കുമാർ വീണ്ടും ആർ ചന്ദ്രുവിന്‍റെ ചിത്രത്തില്‍ അഭിനയിക്കും. സംവിധായകനും നിർമ്മാതാവുമായ ആർ ചന്ദ്രുവാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നേരത്തെ ചന്ദ്രുവിന്‍റെ കബ്സ എന്ന ചിത്രത്തില്‍ ശിവ രാജ്കുമാർ ക്യാമിയോ റോള്‍ ചെയ്തിരുന്നു.

'വിനീത് , നിവിന് അറിഞ്ഞ് നൽകിയ പാട്ട്': 'വര്‍ഷങ്ങള്‍ക്ക് ശേഷം' ചിത്രത്തിലെ 'പ്യാര മേരാ വീര' ഗാനം

'മുറിജിനല്‍സു'മായി മൂഹ്‌സിന്‍ പരാരിയും സംഘവും; സിത്താര പാടിയ ആദ്യ ഗാനം 'ജിലേബി' പുറത്ത്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ