'വിനീത് , നിവിന്‍ അറിഞ്ഞ് നൽകിയ പാട്ട്': 'വര്‍ഷങ്ങള്‍ക്ക് ശേഷം' ചിത്രത്തിലെ 'പ്യാര മേരാ വീര' ഗാനം
നിവിന്റെ തിരിച്ചുവരവിനെ സൂചിപ്പിക്കുന്ന വരികളാണ് ഇതില്‍ എന്നാണ് പാട്ടിന്റെ വീഡിയോയുടെ അടിയില്‍ വരുന്ന പല കമന്റുകളും.
![Pyara Mera Veera Song Varshangalkku Shesham Nivin Pauly Vineeth sreenivasan vvk Pyara Mera Veera Song Varshangalkku Shesham Nivin Pauly Vineeth sreenivasan vvk](https://static-ai.asianetnews.com/images/01htfksm1pg9ws9xacvp6w5h43/pyara-mera-veera-song-varshangalkku-shesham-nivin-pauly_363x203xt.jpg)
കൊച്ചി: മലയാളക്കരയിൽ സൂപ്പർ ഹിറ്റായി മാറിയ ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന 'വര്‍ഷങ്ങള്‍ക്ക് ശേഷം' ചിത്രത്തിലെ ഗാനം എത്തി.'പ്യാര മേരാ വീര' എന്ന ഗാനത്തിന്റെ ലിറക്കല്‍ വീഡിയോയാണ് എത്തിയിരിക്കുന്നത്. പാട്ടില്‍ നിവിന്‍ പോളിയുടെ ദൃശ്യങ്ങളാണ് ഉള്ളത്. നിതീന് എന്ന സിനിമ താരമായാണ് നിവിന്‍ ചിത്രത്തില്‍ എത്തുന്നത് എന്നാണ് പാട്ട് നല്കുന്ന സൂചന.
അതേ സമയം ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ് ചിത്രത്തിൽ നായകന്മാരായി എത്തുന്നത്. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിൻ്റെയും നിർമ്മാണം നിർവഹിക്കുന്നത്.
വീണ്ടുമൊരു വിനീത് ശ്രീനിവാസൻ മാജിക് ബിഗ് സ്ക്രീനിൽ ഉറപ്പ് നൽകുന്ന രീതിയിലാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ഗാനം. അമൃത് രാംനാഥ് ആണ് ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ തന്നെയാണ് വരികള്‍. സിദ്ധാർത്ഥ് ബസ്രൂർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
നിവിന്റെ തിരിച്ചുവരവിനെ സൂചിപ്പിക്കുന്ന വരികളാണ് ഇതില്‍ എന്നാണ് പാട്ടിന്റെ വീഡിയോയുടെ അടിയില്‍ വരുന്ന പല കമന്റുകളും.
അതേ സമയം ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ ഇറങ്ങിയിരുന്നു. സൗഹൃദവും സിനിമയും സ്വപ്നങ്ങളും നൊമ്പരങ്ങളും പ്രണയവുമെല്ലാം ഒത്തുചേർന്ന ഒരു കംപ്ലീറ്റ് പാക്കേജായിരിക്കും ചിത്രമെന്നാണ് ട്രെയിലർ ഉറപ്പ് നൽകുന്നത്. വമ്പൻ ക്യാൻവാസിൽ വലിയൊരു താരനിരയുമായി ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ - വിഷു റിലീസായി ഏപ്രിൽ പതിനൊന്നിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.
വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
"നിങ്ങൾ ദൈവം തിരഞ്ഞെടുത്ത ആളാണ്": നജീബിനോട് പൃഥ്വി, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
ഞാൻ അന്ന് ആ ചിത്രം ഉപേക്ഷിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഞാന്‍ തന്നെ എന്നെ ചവുട്ടിയേനെ: പൃഥ്വിരാജ്