വില്ലനിസത്തിലും ഹാസ്യം നിറഞ്ഞ എക്സ്പ്രഷൻസ്..ഓഹ്..; 'വർമനെ' പുകഴ്ത്തി'നരസിംഹ'

Published : Oct 21, 2023, 10:30 PM ISTUpdated : Oct 21, 2023, 10:38 PM IST
വില്ലനിസത്തിലും ഹാസ്യം നിറഞ്ഞ എക്സ്പ്രഷൻസ്..ഓഹ്..; 'വർമനെ' പുകഴ്ത്തി'നരസിംഹ'

Synopsis

ഗോസ്റ്റ് എന്ന ചിത്രമാണ് ശിവരാജ് കുമാറിന്റേതായി ഏറ്റവും  ഒടുവിൽ റിലീസ് ചെയ്തത്.

മീപകാലത്ത് തെന്നിന്ത്യൻ സിനിമയിൽ ചർച്ചയ്ക്ക് വഴിവച്ചൊരു വില്ലനുണ്ട്. പേര് വർമൻ. മുത്തുവേൽ പാണ്ഡ്യനായി  രജനികാന്ത് നിറഞ്ഞാടിയ ജയിലറില്‍ അദ്ദേഹത്തോടൊപ്പം കട്ടയ്ക്ക് പിടിച്ച് നിന്ന കഥാപാത്രം. മലയാളത്തിന്റെ വിനായകൻ ആയിരുന്നു ഈ കഥാപാത്രത്തെ അനായാസമായി കൈകാര്യം ചെയ്തത്. സിനിമയിൽ സൂപ്പർ താരങ്ങൾക്ക് മുകളിൽ പോയ പ്രകടനം കാഴ്ചവച്ച വിനായകനെ "ഇന്ത്യ കണ്ട മിച്ച വില്ലൻ" എന്ന് പ്രേക്ഷകർ വിലയിരുത്തി. ജയിലറിൽ കാമിയോ റോളിൽ എത്തി മലയാളികളെ അടക്കം ആരാധകർ ആക്കി മാറ്റിയ നടനാണ് ശിവരാജ് കുമാർ. ജയിലർ പുറത്തിറങ്ങി മാസങ്ങൾ കഴിഞ്ഞെങ്കിലും ചിത്രവും അതിലെ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് നൽകിയ ഓളം അങ്ങനെ തന്നെ നിലനിൽക്കുകയാണ്. ഈ അവസരത്തിൽ വിനായകനെ കുറിച്ച് നടൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

വിനായകൻ ജയിലറിൽ ​ഗംഭീര പ്രകടനമാണ് കാഴ്ചവച്ചതെന്ന് ശിവരാജ് കുമാർ പറയുന്നു. വർമൻ എന്ന വില്ലനായി തിളങ്ങുമ്പോഴും ഹാസ്യത്തിനും പ്രധാന്യമുള്ള നിരവധി എക്സ്പ്രഷൻ വിനായകൻ നൽകിയത് അതിമനോഹരം ആയിരുന്നെന്നും എല്ലാ മലയാള താരങ്ങൾക്കും ഉള്ളൊരു പ്രത്യേകതയാണ് അതെന്നും ശിവരാജ് കുമാർ പറഞ്ഞു. ബിഹൈൻഡ് വുഡ്സിനോട് ആയിരുന്നു നടന്റെ പ്രതികരണം. കഥാപാത്രങ്ങൾക്ക് അനുസരിച്ചുള്ള ഭാവപ്രകടനങ്ങൾ സ്ക്രീനിൽ എത്തിക്കുന്നതിൽ മലയാള താരങ്ങൾ അ​ഗ്ര​ഗണ്യരാണെന്നും അതാണ് വിനായകനിൽ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

രജനിക്ക് 'ജയിലറി'ൽ ബിഎംഡബ്ല്യു; സമ്മാനം വേണ്ടേന്ന് വിജയിയോട് നിർമാതാവ്, മറുപടിയിൽ ഞെട്ടി ആരാധകർ

അതേസമയം, ​ഗോസ്റ്റ് എന്ന ചിത്രമാണ് ശിവരാജ് കുമാറിന്റേതായി ഏറ്റവും  ഒടുവിൽ റിലീസ് ചെയ്തത്. ജയറാമും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഓക്ടോബർ 19ന് ലിയോയ്ക്ക് ഒപ്പം ആണ് റിലീസ് ചെയ്തതെങ്കിലും മികച്ച കളക്ഷനും പ്രതികരണവും നേടിയിരുന്നു. അനുപം ഖേർ, പ്രശാന്ത് നാരായണൻ, അർച്ചന ജോയിസ്, സത്യപ്രകാശ്, ദത്തണ്ണ എന്നവിരും ശിവരാജ് കുമാറിനും ജയറാമിനും ഒപ്പം ചിത്രത്തിൽ എത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ജന നായകനായി വിജയ്; കരിയറിലെ അവസാന ചിത്രം; ട്രെയ്‌ലർ അപ്‌ഡേറ്റ്
ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷത്തിൽ; 'പ്രകമ്പനം' ടീസർ പുറത്ത്