
കാസർകോട്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ നടൻ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. ഷിയാസിനെ ഇന്ന് രാവിലെ ആറരയ്ക്കാണ് ചന്തേര പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ചെന്നൈ വിമാനത്താവളത്തിൽ വച്ച് ചന്തേര പൊലീസ് ഷിയാസിനെ കസ്റ്റഡിയിൽ എടുത്തിരുന്നു.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ലുക്ക് ഔട്ട് സർക്കുലർ ഉളളതിനാൽ വ്യാഴാഴ്ചയാണ് ദുബായിൽ നിന്നെത്തിയ ഷിയാസിനെ ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞത്. തുടർന്ന് ചന്തേര പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
വിവാഹ വാഗ്ദാനം നൽകി ഷിയാസ് കരീം തന്നെ പീഡിപ്പിച്ചു എന്നാണ് കാസർകോട് സ്വദേശിനിയുടെ പരാതി. 2021 ഏപ്രിൽ മുതൽ ഷിയാസ് തന്നെ പീഡിപ്പിക്കുക ആയിരുന്നുവെന്നും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ തന്നെ ഇയാള്‍ മർദ്ദിച്ചു എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന പരാതിക്കാരിയില്‍ നിന്നും ഷിയാസ് ലക്ഷങ്ങള്‍ തട്ടി എടുത്തു എന്നും ആക്ഷേപമുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഷിയാസിനെ ഒക്ടോബര്‍ അഞ്ചിന് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഇയാള്‍ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ശേഷം കഴിഞ്ഞ ദിവസം ഇയാളെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്: നടൻ ഷിയാസ് കരീമിനെ ചന്തേര പൊലീസ് കസ്റ്റഡിയിൽ വാങ്ങി
അതേസമയം, പീഡനക്കേസ് വലിയ വാര്‍ത്ത ആയതിന് പിന്നാലെ മാധ്യമങ്ങളെ മോശമായ ഭാഷയില്‍ ഷിയാസ് അധിക്ഷേപിച്ചിരുന്നു. വീഡിയോ വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് ഷിയാസ് തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. ചലച്ചിത്ര അഭിനേതാവും മോഡലുമാണ് ഷിയാസ് കരീം. മോഡലിങ്ങിൽ ശ്രദ്ധനേടിയ ഷിയാസ് ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥി ആയി എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ