കൂടിയ റണ്ണിംഗ് ടൈം, യു സര്‍ട്ടിഫിക്കറ്റ്: വാരിസിന്‍റെ സെന്‍സര്‍ വിവരങ്ങള്‍ പുറത്ത്

Published : Jan 08, 2023, 02:23 PM IST
 കൂടിയ റണ്ണിംഗ് ടൈം, യു സര്‍ട്ടിഫിക്കറ്റ്: വാരിസിന്‍റെ സെന്‍സര്‍ വിവരങ്ങള്‍ പുറത്ത്

Synopsis

ഇനി മൂന്ന് ദിവസമാണ് വാരിസ് തിയറ്ററുകളിൽ എത്താൻ ബാക്കിയുള്ളത്. വിജയ് രാജേന്ദ്രൻ എന്ന വിജയ് കഥാപാത്രത്തിന്റെ കുടുംബത്തിന്റെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്.

ചെന്നൈ: തെന്നിന്ത്യ മുഴുവൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'വാരിസ്'. വിജയിയെ നായകനാക്കി വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 11ന് തിയറ്ററുകളിൽ എത്തും. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ ഉൾപ്പടെയുള്ള പ്രമോഷൺ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കൗണ്ട് ഡൗൺ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ഇനി മൂന്ന് ദിവസമാണ് വാരിസ് തിയറ്ററുകളിൽ എത്താൻ ബാക്കിയുള്ളത്. വിജയ് രാജേന്ദ്രൻ എന്ന വിജയ് കഥാപാത്രത്തിന്റെ കുടുംബത്തിന്റെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. ശരത് കുമാർ, പ്രഭു ഉൾപ്പടെ ഉള്ളവരെ ഇതിൽ കാണാനാകും. പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി കഴിഞ്ഞു. 

അതേ സമയം ചിത്രത്തിന്‍റെ സെന്‍സര്‍ കഴിഞ്ഞു. യു സര്‍ട്ടിഫിക്കേറ്റാണ് പടത്തിന് ലഭിച്ചിരിക്കുന്നത്. പടം കുറച്ച് ദൈര്‍ഘ്യമുണ്ടെന്നാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പറയുന്നത്. 2 മണിക്കൂര്‍ 50 മിനുട്ടാണ് (170 മിനുട്ടാണ്) പടം. 

വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാവുന്ന വിജയ് രാജേന്ദ്രന്റെ കഥയാണ് വാരിസ് പറയുന്നത്. ശരത് കുമാറാണ് വിജയ്‍യുടെ അച്ഛനായി എത്തുന്നത്. എസ് ജെ സൂര്യയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

അതേസമയം, കേരളത്തിൽ ലേഡീസ് ഫാൻസ് ഷോകള്‍ ഉള്‍പ്പെടെ നൂറിലധികം പ്രത്യേക പ്രദര്‍ശനങ്ങള്‍ വാരിസിന് ഉണ്ടാകും. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ എല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. തമിഴിലും തെലുങ്കിലും ഒരേസമയമാണ് ചിത്രം എത്തുക. വാർത്താ പ്രചരണം പി ശിവപ്രസാദ്.

ഇത് 'വിജയ് രാജേന്ദ്രന്റെ' ഫാമിലി; പരിചയപ്പെടുത്തി ടീം 'വാരിസ്', മൂന്നാം നാൾ റിലീസ്

അജിത്തിന്‍റെ 'തുനിവിന്' സൗദി അറേബ്യയില്‍ നിരോധനം; കാരണം ഇതാണ്

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ