സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവം; പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

Published : Apr 14, 2024, 09:27 PM IST
സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവം; പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

Synopsis

പ്രതികൾ സഞ്ചരിച്ച ബൈക്ക് സൽമാൻ്റെ വസതിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ നിന്നും കണ്ടെടുത്തിരുന്നു. 

ദില്ലി: ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ വസതിയ്ക്ക് നേരെ വെടിയുതിർത്ത സംഭവത്തിലെ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്തുവിട്ട് മുംബൈ പൊലീസ്. ബൈക്കിൽ എത്തി വെടിയുതിർത്തു എന്ന് സംശയിക്കുന്ന രണ്ട് പ്രതികളുടെ ചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. പ്രതികൾ സഞ്ചരിച്ച ബൈക്ക് സൽമാൻ്റെ വസതിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ നിന്നും കണ്ടെടുത്തിരുന്നു. സംഭവത്തെ തുടർന്ന് മഹാരാഷ്ട്ര നവനിർമ്മാൺ തലവൻ രാജ് താക്കറെ സൽമാന്റെ വസതിയിലെത്തിയിരുന്നു.  

ഞായറാഴ്ച പുലർച്ചെ മുംബൈയിലെ ബാന്ദ്രയിലുള്ള വീടിന് നേര്‍ക്കാണ് അക്രമമുണ്ടായത്. അക്രമികൾ അഞ്ച് റൗണ്ട് വെടിവച്ചതായി പോലീസ് വ്യക്തമാക്കി. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള സൽമാൻ ഖാൻ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നു. ഗുണ്ടാ തലവന്‍ ലോറൻസ് ബിഷ്‌ണോയിയുടെ ഭീഷണിയെത്തുടർന്ന് 2023 സെപ്റ്റംബറിൽ മുംബൈ പോലീസ് സൽമാൻ ഖാന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു.

കാനഡയിലെ പഞ്ചാബി ഗായകനും നടനുമായ ജിപ്പി ഗ്രേവാളിൻ്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പിൻ്റെ ഉത്തരവാദിത്തം ബിഷ്‌ണോയ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഏറ്റെടുത്തിരുന്നു. സല്‍മാന്‍ ഖാന്‍ സഹോദരനാണ് എന്ന് പറഞ്ഞതിനാണ് പഞ്ചാബി ഗായകനെ ആക്രമിച്ചത് എന്നാണ് ബിഷ്ണോയി പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ദിനങ്ങൾ കടന്നുപോയി, 11 മാസവും കടന്നുപോയി ! മമ്മൂട്ടിയുടെ ആ 19 കോടി പടം ഇനി ഒടിടിയിലേക്ക്, ഒഫീഷ്യൽ
'പീഡകനെ താങ്ങുന്ന കൊല സ്ത്രീകളെ കാണുമ്പോ അറപ്പ്, ജയ് വിളിക്കുന്നവരോട് പുച്ഛം'; ഭാ​ഗ്യലക്ഷ്മി