മമ്മൂട്ടിയുടെ മരണക്കിണര്‍ അഭ്യാസം; 'മേള'യുടെ ചിത്രീകരണം കോട്ടയത്ത് പുരോഗമിക്കുന്നു

Published : Oct 17, 2026, 10:51 AM IST
shooting of malayalam movie mela starring mammootty is happening at kottayam

Synopsis

നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ പുതിയ ആക്ഷൻ കോമഡി ചിത്രം

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ആക്ഷൻ കോമഡി ചിത്രം മേള കോട്ടയത്ത് പുരോഗമിക്കുന്നു. കോട്ടയം നാഗമ്പടം മൈതനാത്ത് നടക്കുന്ന ഗ്രേറ്റ് ബോംബെ സർക്കസിന്‍റെ പശ്ചാത്തലത്തില്‍ സിനിമയുടെ ചിത്രീകരണം നടക്കുന്നുണ്ട്. ഇവിടെ മരണക്കിണറിൽ മമ്മൂട്ടി അഭിനയിക്കുന്ന രംഗത്തിന്‍റേതടക്കം ചിത്രീകരണം നടന്നു. മേള എന്ന പേരില്‍ത്തന്നെ കെ ജി ജോര്‍ജിന്‍റെ സംവിധാനത്തില്‍ 1980 ല്‍ പുറത്തിറങ്ങിയ കെ ജി ജോർജിൻ്റെ ക്ലാസിക് ചിത്രത്തില്‍ മരണക്കിണറിലെ മോട്ടോർ സൈക്കിൾ ജമ്പറുടെ വേഷമായിരുന്നു മമ്മൂട്ടിക്ക്. വിജയൻ എന്നായിരുന്നു ആ കഥാപാത്രത്തിൻ്റെ പേര്. രഘു, അഞ്ജലി നായിഡു, ഇരിങ്ങൽ നാരായണി, ശ്രീനിവാസൻ, ഭാസ്‌കര കുറുപ്പ് തുടങ്ങിയവർ ആയിരുന്നു കെ ജി ജോര്‍ജിന്‍റെ മേളയിൽ അഭിനയിച്ചത്.

46 വർഷത്തിന് ശേഷം മമ്മൂട്ടി നായകനാവുന്ന നിതീഷ് സഹദേവിന്‍റെ മേളയും സർക്കസ് പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ഫാലിമി എന്ന കുടുംബ ചിത്രത്തിന് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഒൻപാമത്തെ ചിത്രമാണിത്. ജോർജ് സെബാസ്‌റ്റ്വനാണ് എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ. നിതിഷ് സഹദേവ്, അനുരാജ് ഒ ബി എന്നിവർ രചനയും വിഷ്‌ണു വിജയ് സംഗീതവും ജിംഷി ഖാലിദ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. പിആര്‍ഒ സലിം പി ചാക്കോ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
വിജയ് ദേവരകൊണ്ടയുടെ രണബാലി, ഓപ്പണിംഗ് കളക്ഷൻ റിപ്പോര്‍ട്ട്