ലഹരി വേണ്ടെന്ന് കുട്ടികളോട് പറഞ്ഞ് 'നീർമിഴിപ്പീലികൾ'; ഹ്രസ്വചിത്രം ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക്

Published : Mar 07, 2019, 03:13 PM IST
ലഹരി വേണ്ടെന്ന് കുട്ടികളോട് പറഞ്ഞ് 'നീർമിഴിപ്പീലികൾ'; ഹ്രസ്വചിത്രം ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക്

Synopsis

ഒരു കുടുംബത്തിലുള്ള എല്ലാവരും അഭിനയിക്കുന്ന ചിത്രം എന്ന ഖ്യാതി നേടി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലേക്കാണ് ഈ ഹ്രസ്വചിത്രം എത്തിയിരിക്കുന്നത്.  മെഡിമിക്സ് സ്ഥാപകൻ വി പി സിദ്ധന്റെ മക്കളും മരുമക്കളും കുടുംബാം​ഗങ്ങളുമാണ് ഈ ഹ്രസ്വചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നത്. 

വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോ​ഗത്തിനെതിരെ ശക്തമായ പ്രതികരിക്കുന്ന ഹ്രസ്വചിത്രമായി മാറുകയാണ് നീർ‌മിഴിപ്പീലികൾ. ഒരു കുടുംബത്തിലുള്ള എല്ലാവരും അഭിനയിക്കുന്ന ചിത്രം എന്ന ഖ്യാതി നേടി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലേക്കാണ് ഈ ഹ്രസ്വചിത്രം എത്തിയിരിക്കുന്നത്.  

മെഡിമിക്സ് സ്ഥാപകൻ വി പി സിദ്ധന്റെ മക്കളും മരുമക്കളും കുടുംബാം​ഗങ്ങളുമാണ് ഈ ഹ്രസ്വചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നത്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വിഷയമാണ് കൈകാര്യം ചെയ്തിരിക്കുന്നത് എന്നത് ഈ ഹ്രസ്വചിത്രത്തെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. മെഡിമിക്സ് അമ്പതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാ​ഗമായിട്ടാണ് ഈ ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുന്നത്. 

ഒന്നരവയസ്സുള്ള കുട്ടി മുതൽ എൺപത് വയസ്സുള്ളവർ വരെ ഈ ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 23 കഥാപാത്രങ്ങളാണ് ഇതിൽ അണി നിരക്കുന്നത്. കെ മോഹനൻ സംവിധാനം ചെയ്തിരിക്കുന്ന നീർമിഴിപ്പീലികളുടെ ദൈർഘ്യം മുപ്പത് മിനിറ്റാണ്. അഭിനേതാക്കൾ തന്നെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നു എന്നതും ഈ ഹ്രസ്വചിത്രത്തിന്റെ പ്രത്യേകതയാണ്. എവിഎ ​ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ് നീർമിഴിപ്പീലികൾ നിർമ്മിച്ചിരിക്കുന്നത്. 

   

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പടം പൊട്ടിയിട്ടും ഒന്നാമത് മലയാളികളുടെ പ്രിയ താരം, ബോളിവുഡിനെ ഞെട്ടിച്ച് വിജയ് രണ്ടാമത്, ജനപ്രീതിയില്‍ മുന്നിലുള്ള ആദ്യ 10 താരങ്ങള്‍
നാടൻപാട്ട് സംഘത്തിന്റെ വാൻ മരത്തിലിടിച്ച് അപകടം; ​ഗായികയ്ക്ക് ദാരുണാന്ത്യം