
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് ശ്രേയാ ഘോഷാല്‍. ശ്രേയാ ഘോഷാല്‍ തന്റെ വിശേഷങ്ങള്‍ ആരാധകരോട് പങ്കുവയ്‍ക്കാറുണ്ട്. ശ്രേയാ ഘോഷാലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സഹോദരന്റെ ജന്മദിനത്തില്‍ ശ്രേയാ ഘോഷാല്‍ എഴുതിയ കുറിപ്പാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് (Shreya Ghoshal).
സമയം എത്ര വേഗമാണ് പോകുന്നത് എന്ന് വിശ്വസിക്കാനാകുന്നില്ല. ഞാൻ ആദ്യം എടുത്ത കുഞ്ഞ് നീയാണ്. സ്‍നേഹിക്കാൻ നീയെന്നെ പഠിപ്പിച്ചു. നിന്റെ ചേച്ചി ആകാൻ കഴിഞ്ഞത് എന്റെ വലിയ ഭാഗ്യമാണ്. നിന്റെ മരുമകൻ ദേവ്യാന് ഇന്ന് ഏറ്റവും ഇഷ്‍ടമുള്ള ഒരാളുമാണ് നീ. ഞാൻ അനുഗ്രഹീതയാണ്. എന്റെ രണ്ടു കുഞ്ഞുങ്ങളും ജനിച്ചത് ഒരേ മാസത്തില്‍ ആണ് എന്നും സൗമ്യദീപ് ഘോഷാലിന് ആശംസകളുമായി ശ്രേയാ ഘോഷാല്‍ എഴുതുന്നു. ആശംസകളോടെ താൻ പങ്കുവെച്ച വീഡിയോയെ കുറിച്ചും ശ്രേയാ ഘോഷാല്‍ എഴുതുന്നു. ദേവ്യാന്റെ ചോറൂണ് ചടങ്ങിന്റെ വീഡിയോ എന്നെ എപ്പോഴും വികാരാധീനയാക്കാറുണ്ട്. നീ അകലെയായിരുന്നിട്ടും അവന് ആദ്യ ഉരുള ചോറ് കൊടുക്കാൻ നീ വീട്ടില്‍ പറന്നെത്തി. ജന്മദിനാശംസകള്‍ എന്നും ശ്രേയാ ഘോഷാല്‍ എഴുതിയിരിക്കുന്നു.
Read More : കാനില്‍ കമല്‍ഹാസനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് എ ആര്‍ റഹ്‍മാൻ, ഏറ്റെടുത്ത് ആരാധകര്‍
എഴുപത്തിയഞ്ചാമത് കാൻ ചലച്ചിത്രോത്സവത്തിന് കഴിഞ്ഞ ദിവസം ഔദ്യോഗിക തുടക്കമായിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കാനിലെത്തിയിട്ടുണ്ട്. തമിഴകത്ത് നിന്ന് കമല്‍ഹാസനും എ ആര്‍ റഹ്‍മാനും ഉള്‍പ്പടെയുള്ളവരാണ് കാനില്‍ എത്തിയത്. ഇപ്പോഴിതാ കമല്‍ഹാസന് ഒപ്പമുള്ള ഫോട്ടോ എ ആര്‍ റഹ്‍മാൻ പങ്കുവെച്ചതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് (Cannes 2022).
എ ആര്‍ റഹ്‍മാൻ ആദ്യമായി സംവിധാനം ചെയ്‍ത 'ലെ മസ്‍ക്' എന്ന വര്‍ച്വല്‍ റിയാലിറ്റി ഫിലിം കാനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കമല്‍ഹാസൻ നായകനാകുന്ന പുതിയ ചിത്രം 'വിക്രമി'ന്റെ ട്രെയിലറും കാനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതും പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. 'വിക്രം' എന്ന പുതിയ ചിത്രം റിലീസ് ചെയ്യുന്നത് ജൂണ്‍ മൂന്നിനാണ്.
കമല്‍ഹാസൻ തന്നെ എഴുതിയ ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. അനിരുദ്ധ് രവിചന്റെ സംഗീത സംവിധാനത്തില്‍ കമല്‍ഹാസൻ തന്നെ ഗാനം പാടിയിരിക്കുന്നു. കമല്‍ഹാസനൊപ്പം 'വിക്രം' എന്ന ചിത്രത്തില്‍ മലയാളി താരങ്ങളും അഭിനയിക്കുന്നുണ്ട്. ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
കമല്‍ഹാസന്റെ 'വിക്ര'ത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. വൻ തുകയ്‍ക്കാണ് കമല്‍ഹാസൻ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്‍ തന്നെയാണ് വിക്രം സിനിമയുടെ നിര്‍മ്മാണം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് നിര്‍മാണം.
നൂറ്റിപത്ത് ദിവസങ്ങളാണ് വിക്രം' ഷൂട്ട് പൂര്‍ത്തിയാകാൻ എടുത്തത് എന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത്.
കമല്‍ഹാസൻ നിര്‍മിക്കുന്ന പുതിയ ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ് ആക്ഷന്‍ ക്രൈം ചിത്രം 'റംഗൂണി'ലൂടെ ശ്രദ്ധ നേടിയ രാജ്‍കുമാര്‍ പെരിയസാമിയാണ് സംവിധാനം. ശിവകാര്‍ത്തികേയനാണ് നായകന്‍. സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയാണ് സഹനിര്‍മ്മാണം.
'ലെ മസ്‍കിന്' പുറമേ കാനില്‍ പല ഭാഷകളിലുള്ള ആറ് ഇന്ത്യൻ സിനിമകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആർ മാധവൻ തന്നെ സംവിധാനം ചെയ്യുന്ന ചിത്രം 'റോക്കട്രി : ദ നമ്പി ഇഫക്റ്റ്സിന്റെ' (ROCKETRY: THE NAMBI EFFECT) ആദ്യ പ്രദര്‍ശനം കാനിലാണ്. ജയരാജ് സംവിധാനം ചെയ്യുന്ന 'നിറയെ തത്തകളുള്ള മരം' (TREE FULL OF PARROTS), അചൽ മിശ്രയുടെ 'ധ്വുയ്ൻ' (DHUIN), ബിശ്വജിത് ബോറയുടെ 'ബൂംബ റൈഡ്' (BOOMBA RIDE), ശങ്കർ ശ്രീകുമാറിന്റെ 'ആല്‍ഫ ബീറ്റ ഗാമ' (ALPHA BETA GAMMA), നിഖിൽ മഹാജന്റെ 'ഗോദാവരി' എന്നിവയും കാനില്‍ ഇന്ത്യൻ പ്രാതിനിധ്യമാകും.