
ലതാ മങ്കേഷ്കറുടെ (Lata Mangeshkar) വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഗായിക ശ്രേയ ഘോഷാൽ (Shreya Ghoshal). ലതാ മങ്കേഷ്കറുടെ മരണ വാർത്തയറിഞ്ഞ് മരവിച്ചുപോയെന്നും തകർന്നുപോയെന്നും ശ്രേയ സോഷ്യൽ മീഡിയയിൽ കുറിച്ചു.
'മരവിപ്പ് അനുഭവപ്പെടുന്നു. തകർന്നു. ഇന്നലെ സരസ്വതി പൂജ ആയിരുന്നു, ഇന്ന് അമ്മ അവരുടെ അനുഗ്രഹീതയായവളെ കൂടെ കൊണ്ടുപോയി. പക്ഷികളും മരങ്ങളും കാറ്റും പോലും ഇന്ന് നിശ്ശബ്ദമാണെന്ന് തോന്നുന്നു', എന്നാണ് ശ്രേയാ ഘോഷാൽ കുറിച്ചു.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ള നിരവധി പേരാണ് പ്രിയ ഗായികയ്ക്ക് അനുശോചനം അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നത്. നടന്മാരായ മമ്മൂട്ടിയും മോഹൻലാലും അനുശോചനം അറിയിച്ചു. 'ലതാജിയുടെ ശബ്ദം സമാനതകളില്ലാതെ എക്കാലവും നിലനിൽക്കും' എന്ന് മമ്മൂട്ടിയും 'സംഗീതത്തിലൂടെ എക്കാലവും ജീവിക്കുമെന്ന്' മോഹൻലാലും ട്വീറ്റിൽ പറഞ്ഞു. മലയാള സിനിമയിലെ നിരവധി പേര്‍ പ്രിയഗായികയ്ക്ക് അനുശോചനം രേഖപ്പെടുത്തി.
മുംബൈയിലെ പ്രൈവറ്റ് ഹോസ്പിറ്റലിൽ ഇന്ന് രാവിലെയായിരുന്നു ലതാ മങ്കേഷ്കറിന്റെ അന്ത്യം. 92 വയസ്സായിരുന്നു. കഴിഞ്ഞ ഒരു മാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഗായികയെ ഇന്നലെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ