'എപ്പോഴും നിന്നെ സ്‍നേഹിക്കുന്നു', ഭര്‍ത്താവിന് ആശംസകളുമായി ശ്രിയ ശരണ്‍

Web Desk   | Asianet News
Published : Apr 15, 2021, 04:56 PM IST
'എപ്പോഴും നിന്നെ സ്‍നേഹിക്കുന്നു', ഭര്‍ത്താവിന് ആശംസകളുമായി ശ്രിയ ശരണ്‍

Synopsis

ഭര്‍ത്താവിന് ജന്മദിന ആശംസകളുമായി ശ്രിയ ശരണ്‍.

മലയാളികളുടെയും പ്രിയ താരമാണ് ശ്രിയ ശരണ്‍. തെന്നിന്ത്യയില്‍ തിളങ്ങിനിന്ന നായികയായ ശ്രിയ ശരണ്‍ ഇഷ്‍ടം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ആദ്യമായി വെള്ളിത്തിരയില്‍ എത്തിയത്. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് ശ്രിയ ശരണ്‍. ഇപോഴിതാ ഭര്‍ത്താവ് ആൻഡ്രൂക്കൊപ്പമുള്ള ശ്രിയ ശരണിന്റെ ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. ശ്രിയ ശരണ്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഭര്‍ത്താവിന് ജന്മദിന ആശംസകള്‍ നേരുകയാണ് ശ്രിയ ശരണ്‍.

സന്തോഷകരമായ ജന്മദിന ആശംസകള്‍ ആൻഡ്രൂ. നിങ്ങള്‍ എന്നും ഭാര്യയെ സന്തോഷവതിയാക്കുന്നു, കാരണം അവളാണ് ശരി. എപ്പോഴും നിന്നെ സ്‍നേഹിക്കുന്നു എന്നും ശ്രിയ ശരണ്‍ എഴുതിയിരിക്കുന്നത്.  കുറച്ചുകാലത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ശ്രിയ ശരണിന്റെയും ആൻഡ്രൂവിന്റെയും വിവാഹം. ഇപോള്‍ ആൻഡ്രൂവിനൊപ്പമുള്ള തന്റെ ഫോട്ടോയാണ് ശ്രിയ ശരണ്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഗമനം എന്ന സിനിമയാണ് ശ്രിയ ശരണിന്റേതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ളത്.

നവാഗതനായ സുജന റാവുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആട് 3യുടെ ഷൂട്ടിംഗിനിടെ പരുക്കേറ്റു, നടൻ വിനായകൻ ആശുപത്രിയിൽ
മലയാളത്തിലെ ത്രില്ലിംങ്ങ് മിസ്റ്ററി ചിത്രം ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു