'690കെ സബ്സ്ക്രൈബേഴ്സ്, 757കെ ഫോളോവേഴ്സ്, പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയിൽ'

Published : Jun 20, 2023, 09:20 AM ISTUpdated : Jun 20, 2023, 09:25 AM IST
'690കെ സബ്സ്ക്രൈബേഴ്സ്, 757കെ ഫോളോവേഴ്സ്, പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയിൽ'

Synopsis

അടുത്തിടെ കണ്ണൂര്‍ സ്വദേശിയായ തൊപ്പി സിനിമയിൽ അഭിനയിക്കുന്നുവെന്ന വാർത്തകളും പുറത്തുവന്നിരുന്നു.

പ്പോൾ സോഷ്യൽ മീഡിയ നിറയെ 'തൊപ്പി' എന്ന യൂട്യൂബര്‍ നിഹാദിന്റെ വിശേഷങ്ങൾ ആണ്. ഇയാൾക്ക് ചുറ്റും കൂടുന്ന ജനങ്ങളുടെ വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. അടുത്തിടെ കണ്ണൂര്‍ സ്വദേശിയായ തൊപ്പി സിനിമയിൽ അഭിനയിക്കുന്നുവെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ തൊപ്പിയ്ക്കെതിരെ നടനും അഭിഭാഷകനും ആയ ഷുക്കൂർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

ഷുക്കൂർ വക്കീലിന്റെ വാക്കുകൾ ഇങ്ങനെ

ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു ഷൂട്ടിനിടയിൽ സ്കൂൾ കുട്ടികളുമായി വർത്താനം പറഞ്ഞത്. അവരോട് സംസാരിക്കുന്നതിനിടയിലാണ് പ്രിയ സുഹൃത്ത് Santhosh Keezhattoor അവരോട് തൊപ്പിയെ അറിയുമോ ? ഫോളോ ചെയ്യുന്നുണ്ടോ ? തുടങ്ങിയ കാര്യങ്ങൾ ചോദിച്ചതും കുട്ടികളിൽ പലരും ആ തൊപ്പിയെ ഫോളോ ചെയ്യുന്നുണ്ടെന്നറിഞ്ഞതും. അങ്ങിനെ സന്തോഷിൽ നിന്നാണ് തൊപ്പിയെ അറിഞ്ഞത്. യൂട്യൂബിൽ ഞങ്ങൾ അയാളെ Search ചെയ്തപ്പോൾ 690 K Subscribers. Insta യിൽ 757 K followers. അയാൾ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയിൽ. രാവിലെ പത്താം ക്ലാസു കാരി മോളോട് ഇയാളെ കുറിച്ചു ചോദിച്ചു. അവൾ ഫോളോ ചെയ്യുന്നില്ല , ക്ലാസിലെ ചില ആൺ കുട്ടികൾ മോളോട് ചോദിച്ച ഒരു ചോദ്യത്തിൽ നിന്നാണ് തൊപ്പിയെ കുറിച്ചു അവൾ അറിഞ്ഞത്." ഫാത്തിമ നിങ്ങൾക്ക് പാട്ടു കേൾക്കൽ ഹറാമാണോ ? "ആ ചോദ്യത്തിന്റെ ഉറവിടം അന്വേഷിച്ചപ്പോഴാണ് തൊപ്പിയാണ്ഈ പാട്ട്  ഹറാം കഥയ്ക്ക് പിന്നിലെന്നു മോളു കണ്ടെത്തിയത് !തൊപ്പിമാരിൽ നിന്നും മക്കളെ കാക്കണേ തമ്പുരാനെ.

11 വർഷത്തെ കാത്തിരിപ്പ്; ആദ്യകൺമണിയെ വരവേറ്റ് രാം ചരണും ഉപാസനയും
 
ഗെയിമിങ് പ്ലാറ്റ് ഫോമുകളിലൂടെ ശ്രദ്ധനേടിയ ആളാണ് തൊപ്പി. വിജയ് ബാബു നിർമ്മിക്കുന്ന പുതിയ ചിത്രത്തിലാണ് ഇയാൾ ഭാ​ഗമാകുന്നത്. കണ്ണൂര്‍ ശൈലിയിലുള്ള സംസാരത്തിലൂടെ ഫാന്‍സിനെ സൃഷ്ടിച്ച തൊപ്പി, അശ്ലീല സംഭാഷണത്തിന്‍റെയും മറ്റും പേരില്‍ വിമര്‍ശനവും നേരിടുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം