പതിനൊന്ന് വർഷത്തെ കാത്തിരിപ്പുകൾക്ക് ഒടുവിലാണ് രാം ചരണിനും ഉപാസനയ്ക്കും ആദ്യ കൺമണി പിറന്നിരിക്കുന്നത്.

റെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ രാം ചരൺ, ഉപാസന ദമ്പതികൾക്ക് കുഞ്ഞു പിറന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ വച്ചാണ് ഉപാസന പെൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 

പതിനൊന്ന് വർഷത്തെ കാത്തിരിപ്പുകൾക്ക് ഒടുവിലാണ് രാം ചരണിനും ഉപാസനയ്ക്കും ആദ്യ കൺമണി പിറന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിരഞ്ജീവി കുടുംബം തങ്ങളുടെ രാജകുമാരിയുടെ വരവ് ആഘോഷമാക്കുകയാണ്. 2012 ജൂൺ 14 നായിരുന്നു രാം ചരണും ഉപാസനയും തമ്മിലുള്ള വിവാഹം.

അപ്പോളോ ലൈഫ് വൈസ് പ്രസിഡന്റ് കൂടിയായ ഉപാസന ബിസിനസ്സ് സംരഭക കൂടിയാണ്. തങ്ങളുടെ ആദ്യ കൺമണിക്കായി കാത്തിരിക്കുന്നുവെന്ന് ഡിസംബറിൽ ആയിരുന്നു ദമ്പതികൾ അറിയിച്ചത്. പിന്നാലെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങൾ ഉപാസന സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പ്രജ്വല ഫൗണ്ടേഷനിലുള്ളവർ കൈ കൊണ്ട് ഉണ്ടാക്കിയ തൊട്ടിൽ കുഞ്ഞിനായി സ്വന്തമാക്കിയ വിശേഷവും ഉപാസന പങ്കുവച്ചിരുന്നു. 

വിവാഹത്തിന് മുന്‍പ് തന്നെ തന്‍റെ അണ്ഡം ശീതീകരിക്കുന്നത് താനും രാം ചരണും തീരുമാനിച്ചിരുന്നുവെന്ന് മുൻപ് ഉപാസന പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. വിവാഹിതരായി കുട്ടികള്‍ ഉണ്ടാകുന്നതിന് മുന്‍പായി സാമ്പത്തികമായി സുരക്ഷിതരാകാൻ ആഗ്രഹിച്ചതിനാലാണ് അങ്ങനെ ഒരു തീരുമാനം എടുത്തത് എന്നാണ് ഉപാസന കാമിനേനി പറഞ്ഞത്. 

'അവന്റെ സ്വന്തം ചേട്ടനെ പോലെയാണ് മാരാർ, കപ്പ് അദ്ദേഹത്തിന് കിട്ടണം'; വിഷ്ണുവിന്റെ കുടുംബം

ആർ ആർ ആർ എന്ന ബ്രഹ്മാണ്ഡ ചിത്രമാണ് രാം ചരണിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിലെ ​ഗാനം ഓസ്കർ അവാർഡിനും അർഹമായിരുന്നു. ജൂനിയർ എൻടിആർ, അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. 1920കള്‍ പശ്ചാത്തലമായ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News