സ്ത്രീകളെ എവിടെ പ്ലേസ് ചെയ്യണമെന്ന് സിനിമയ്ക്ക് ഇപ്പോഴും അറിയില്ല' :ശ്വേത മേനോൻ

Published : Jun 19, 2025, 03:48 PM IST
SHWETHA MENON

Synopsis

മലയാള സിനിമയിൽ ശക്തമായ സ്ത്രീ വേഷങ്ങൾ അടയാളപ്പെടുത്തിയ അഭിനേത്രിയാണ് ശ്വേത മേനോൻ

 

മലയാള സിനിമയിൽ ശക്തമായ സ്ത്രീ വേഷങ്ങൾ അടയാളപ്പെടുത്തിയ അഭിനേത്രിയാണ് ശ്വേത മേനോൻ. എന്നാൽ എന്തുകൊണ്ട് തനിക്ക് സിനിമയിൽ നിന്ന് ബ്രേക്കുകൾ വന്നതെന്ന് ശ്വേത മേനോൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറയുന്നു. മനോജ് ടി യാദവ് സംവിധാനം ചെയ്യുന്ന ജങ്കാർ എന്ന മൂവിയുടെ പ്രൊമോഷൻ പരിപാടിക്കിടെയാണ് നടിയുടെ വെളിപ്പെടുത്തൽ. ഇപ്പോഴും മലയാള സിനിമയ്ക്ക് സ്ത്രീകളെ എവിടെ പ്ലേസ് ചെയ്യണമെന്ന കാര്യത്തിൽ ധാരണയില്ലെന്ന് ശ്വേത പറഞ്ഞു.

' പാലേരിമാണിക്യത്തിലെ ചീരുവും കളിമണ്ണിൽ മീരയും രതിനിർവേദത്തിലെ രതിയെ പോലെയുള്ള കഥാപാത്രങ്ങൾ പിന്നീട് ഞാൻ എന്ത് കൊണ്ട് ചെയ്തില്ലെന്ന് ചോദിക്കുന്നവരുണ്ട്. എന്റെ അടുത്തേക്ക് വരുന്ന കഥകളിൽ എനിക്ക് ഭേദപ്പെട്ടത് തിരഞ്ഞെടുക്കാൻ മാത്രമേ ഓപ്‌ഷനുള്ളു. അത്തരത്തില് ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ഇവിടെ ഉണ്ടാവുന്നില്ലെന്നതാണ് സത്യം.ഇപ്പോഴും നമ്മുടെ സിനിമയിൽ സ്ത്രീകളെ എവിടെ പ്ലേസ് ചെയ്യണമെന്ന് ഇപ്പോഴും അറിയില്ല'- ശ്വേതാ മേനോൻ പറയുന്നു.

 

അവർ നേരെ വരുന്നത് ഭാര്യയുടെയോ അമ്മയുടെയോ സഹോദരിയുടെയോ വേഷങ്ങളിലേക്കാണ്. കോവിഡ് സമയത്ത് എന്റെ അരികിലേക്ക് വന്ന കഥകളും അതിലെ എന്റെ കഥാപാത്രങ്ങളും എന്നെ ഒരുപാട് എക്സൈറ്റ് ചെയ്യിപ്പിച്ചവയാണ്. പക്ഷേ, അതൊന്നും സിനിമയായി വന്നില്ലെന്നത് എനിക്ക് വിഷമം തോന്നിയിട്ടുണ്ട്.നമ്മൾ ഇത്തരത്തിൽ ചെയ്യണമെന്ന് നിർബന്ധം പിടിക്കരുത്. മമ്മൂക്ക കാതൽ ചെയ്തപ്പോൾ ഒരു ആർട്ടിസ്റ്റ് എന്ന രീതിയിൽ ഞാൻ ഒരുപാട് സന്തോഷിച്ച നിമിഷമായിരുന്നു അത്. അത്രമാത്രം ധൈര്യത്തോടെ ചെയ്തൊരു കഥാപാത്രമാണത്. ഒരുപക്ഷേ മമ്മൂക്ക അങ്ങനെയൊരു കഥാപാത്രത്തിനായവും കാത്തിരുന്നിട്ടുണ്ടാവുക, ഒരാൾക്കും അദ്ദേഹത്തിന്റെ അരികിലേക്ക് അങ്ങനെയൊരു കഥാപാത്രമായി പോവാൻ ധൈര്യം ഉണ്ടായിട്ടുണ്ടാവില്ലെന്നാണ് തോന്നിയത്.

 

സോൾട് ആൻഡ് പേപ്പർ കഴിഞ്ഞപ്പോൾ മിനിമം അതേപോലെയുള്ള പന്ത്രണ്ടോളം കഥാപാത്രങ്ങൾ എന്നെ തേടിയെത്തിയിട്ടുണ്ട്. അത് ഞാൻ ആൾറെഡി ചെയ്തതല്ലേ. പിന്നെ അതേപോലെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഞാനെന്ന ആർട്ടിസ്റ്റിന് സന്തോഷമുണ്ടാവില്ല. രതിനിർവേദം കഴിഞ്ഞപ്പോഴും അങ്ങനെയുള്ള കഥാപാത്രങ്ങൾ വന്നു. അന്ന് തേടിവന്നവരോട് ഞാൻ പറഞ്ഞത് ഇപ്പോൾ അങ്ങനെയൊരു വേഷം വീണ്ടും ചെയ്യില്ല, ഒരു അഞ്ചു വർഷം കഴിഞ്ഞ് ചിന്തിക്കാമെന്നായിരുന്നു. '- ശ്വേത മേനോന്റെ വാക്കുകൾ.

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍