ഷൈലോക്കിന്റെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഉടനെന്ന് പ്രചരണം; പ്രതികരണവുമായി അണിയറക്കാര്‍

Published : Jan 29, 2020, 08:16 PM IST
ഷൈലോക്കിന്റെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഉടനെന്ന് പ്രചരണം; പ്രതികരണവുമായി അണിയറക്കാര്‍

Synopsis

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒരുമിച്ച ചിത്രമാണ് ഷൈലോക്ക്. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരുടേതാണ് തിരക്കഥ.  

സമീപകാലത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളില്‍ ആദ്യദിനങ്ങളില്‍ത്തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ് 'ഷൈലോക്ക്'. ഒരു വാരം പിന്നിടുമ്പോള്‍ പ്രധാന സെന്ററുകളിലെല്ലാം ചിത്രത്തിന് മികച്ച കളക്ഷനുണ്ട്. എന്നാല്‍ ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങള്‍ തുടരുന്നതിനിടെ ഫേസ്ബുക്കില്‍ ചിത്രത്തിന്റെ ഓണ്‍ലൈന്‍ സ്ട്രീമിംഗിനെക്കുറിച്ച് ഒരു പ്രചരണം നടന്നിരുന്നു. ഒടിടി പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈമില്‍ ഷൈലോക്ക് ഫെബ്രുവരി 23ന് റിലീസ് ചെയ്യപ്പെടും എന്നതായിരുന്നു പ്രചരണം. എന്നാല്‍ ഇതൊരു വ്യാജപ്രചരണം മാത്രമാണെന്ന പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും രംഗത്തെത്തി.

വ്യാജപ്രചരണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് പ്രേക്ഷകര്‍ക്കിടയില്‍ തെറ്റിദ്ധാരണം സൃഷ്ടിക്കാന്‍ മാത്രമാണെന്നും ചിത്രത്തിന്റെ സംവിധായകന്‍ അജയ് വാസുദേവ് ഫേസ്ബുക്കില്‍ കുറിച്ചു. 'ഷൈലോക്ക് സിനിമ നിങ്ങളുടെ ഏവരുടേയും നല്ല അഭിപ്രായങ്ങളോടെ തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടര്‍ന്ന് കൊണ്ടിരിക്കുന്നു അതിന് ആദ്യമേ തന്നെ ഓരോ പ്രേക്ഷകനോടും അകമഴിഞ്ഞ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു, അതോടൊപ്പം തന്നെ ഒരു പ്രധാന കാര്യം അറിയിക്കാനുള്ളത് സിനിമ മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ റിലീസ് ആവുന്നു എന്ന തരത്തിലുള്ള ഒരു വ്യാജ വാര്‍ത്ത ശ്രദ്ധയില്‍ പെടുകയുണ്ടായി അത് തികച്ചും ഒരു തെറ്റിദ്ധാരണ മാത്രം ആണ് അങ്ങനെ ഉള്ള തെറ്റായ വാര്‍ത്തകളിലും മറ്റും ശ്രദ്ധിക്കാതെ തീയേറ്ററുകളില്‍ തന്നെ കണ്ട് സിനിമയെ ആസ്വദിക്കാന്‍ എല്ലാ പ്രേക്ഷകരും ശ്രമിക്കും എന്ന് തന്നെ വിശ്വസിക്കുന്നു'', അജയ് വാസുദേവ് ഫേസ്ബുക്കില്‍ കുറിച്ചു.

ഷൈലോക്കിന് ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഇല്ലെന്ന് താന്‍ പറയില്ലെന്നും എന്നാല്‍ ഫെബ്രുവരി 23ന് ചിത്രം സ്ട്രീം ചെയ്യപ്പെടുമെന്ന പ്രചരണം വ്യാജമാണെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജും ഫേസ്ബുക്കില്‍ കുറിച്ചു.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒരുമിച്ച ചിത്രമാണ് ഷൈലോക്ക്. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരുടേതാണ് തിരക്കഥ. മീന, രാജ്കിരണ്‍, ബിബിന്‍ ജോര്‍ജ്, ബൈജു, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍ തുടങ്ങിയവര്‍ മമ്മൂട്ടിക്കൊപ്പം മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒരു സംവിധായകന്‍, നാല് സിനിമകള്‍; സഹസ് ബാലയുടെ 'അന്ധന്‍റെ ലോകം' ആരംഭിച്ചു
സിനിമയുടെ ലഹരിയില്‍ തിരുവനന്തപുരം; 'മസ്റ്റ് വാച്ച്' സിനിമകള്‍ക്ക് വന്‍ തിരക്ക്