'17 അല്ല 100 കോടി മുടക്കിയാലും മമ്മൂക്ക രാശിയാണ്'; 'ഷൈലോക്ക്' നിര്‍മ്മാതാവ് പറയുന്നു

Published : Jan 23, 2021, 05:23 PM ISTUpdated : Jan 23, 2021, 05:31 PM IST
'17 അല്ല 100 കോടി മുടക്കിയാലും മമ്മൂക്ക രാശിയാണ്'; 'ഷൈലോക്ക്' നിര്‍മ്മാതാവ് പറയുന്നു

Synopsis

"മുൻപ് ചെയ്യാമെന്നേറ്റ പ്രൊഡ്യൂസർ ബജറ്റ് കൂടുതലായതിനാൽ മാറി, എന്‍റെ സിനിമ ചെയ്യാമോ?  യെസ് ആയിരുന്നു ഉത്തരം, കാരണം നായകൻ മമ്മൂക്കയാണ്"

നായകന്‍ മമ്മൂട്ടിയാവുമ്പോള്‍ ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ തനിക്ക് കൈവരുന്ന ധൈര്യത്തെക്കുറിച്ച് ജോബി ജോര്‍ജ്. അജയ് വാസുദേവിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തിയ 'ഷൈലോക്ക്' റിലീസിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ ആ ചിത്രത്തിന്‍റെ നിര്‍മ്മാണം തന്നിലേക്ക് എത്തിയത് ഓര്‍ക്കുകയായിരുന്നു ജോബി ജോര്‍ജ്. 

ജോബി ജോര്‍ജിന്‍റെ കുറിപ്പ്

മമ്മൂക്കയും ഞാനും ഒരു യാത്ര കഴിഞ്ഞുവന്ന ദിനം വൈകുന്നേരം എന്‍റെ തൊഴിലുമായി ബന്ധപെട്ട് അജയ് വിളിച്ചു. അതിനിടയിൽ ഒരു കാര്യം കൂടി. "മുൻപ് ചെയ്യാമെന്നേറ്റ പ്രൊഡ്യൂസർ ബജറ്റ് കൂടുതലായതിനാൽ മാറി, എന്‍റെ സിനിമ ചെയ്യാമോ?"  യെസ് ആയിരുന്നു ഉത്തരം, കാരണം നായകൻ മമ്മൂക്കയാണ്. പിന്നെ നടന്നത് ചരിത്രം. 17.80 കോടി ആണ് തിയറ്ററിൽ എത്തിയതുവരെ ഷൈലോക്കിന് ചിലവായത്. 17 അല്ല 100 കോടി മുടക്കിയാലും എനിക്കും ഗുഡ്‍വില്ലിനും മമ്മുക്ക രാശിയാണ്. അതുകൊണ്ട് ഞാൻ ധൈര്യമായി പറയും ബോസ് ഡാ, മാസ് ഡാ.. നമ്മ തലൈവാർടാ.. ഇത്‌ പറയാൻ അവസരമൊരുക്കിയ ദൈവത്തിനും കേരളത്തിലെ സിനിമാ പ്രേക്ഷകർക്കും, അജയ്, മറ്റെല്ലാവര്‍ക്കും നന്ദി.

കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകള്‍ അടച്ചിട്ട 2020ലെ മമ്മൂട്ടിയുടെ ഒരേയൊരു റിലീസ് ആയിരുന്നു ഷൈലോക്ക്. ജനുവരി 23ന് തിയറ്ററുകളിലെത്തിയ ചിത്രം ചിത്രം ആദ്യത്തെ രണ്ട് വാരം കൊണ്ട് ബോക്സ് ഓഫീസില്‍ 50 കോടി ക്ലബ്ബില്‍ എത്തിയ വിവരം നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. നേരത്തെ മമ്മൂട്ടി നായകനായ 'കസബ', 'അബ്രഹാമിന്‍റെ സന്തതികള്‍' എന്നീ ചിത്രങ്ങളും ജോബി ജോര്‍ജിന്‍റെ ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ് നിര്‍മ്മിച്ചിട്ടുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കാടിൻ്റെ പശ്ചാത്തലത്തിൽ മിസ്റ്ററി ഫാൻ്റസി ത്രില്ലർ; 'സംഭവം അദ്ധ്യായം ഒന്ന്' മാർച്ച്‌ 6 ന്
'റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ 48 കോടിയോ'; ബോക്സ് ഓഫീസ് കണക്കുകള്‍ വെറുതെയെന്ന് മല്ലിക സുകുമാരന്‍