ടൊവിനോ തോമസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും ഒടിടിയില്‍ എവിടെ?

Published : Feb 22, 2024, 04:46 PM IST
ടൊവിനോ തോമസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും ഒടിടിയില്‍ എവിടെ?

Synopsis

ടൊവിനോ തോമസ് നായകനായ പുതിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും.

ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. മലയാളത്തിലെ മികച്ച ഒരു ഇൻവസ്റ്റിഗേഷൻ ചിത്രം എന്ന അഭിപ്രായം നേടാൻ അന്വേഷിപ്പിൻ കണ്ടെത്തിനും സാധിച്ചിട്ടുണ്ട്. വൻ മുന്നേറ്റമുണ്ടാക്കാനാകുന്നില്ലെങ്കിലും അത്ര മോശമല്ലാത്ത കളക്ഷൻ അന്വേഷിപ്പിൻ കണ്ടെത്തുമിന് നേടാനാകുന്നുണ്ട് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ടൊവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും എവിടെയാണ് ഒടിടിയില്‍ റിലീസ് ചെയ്യുക എന്നതിന്റെ ഒരു റിപ്പോര്‍ട്ടാണ് സാമൂഹ്യ മാധ്യമത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്.

നെറ്റ്ഫ്ലിക്സാണ് അന്വേഷിപ്പിൻ കണ്ടെത്തും സിനിമയുടെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സൗത്ത്‍വുഡ് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നു. സംവിധായകൻ ഡാര്‍വിൻ കുര്യാക്കോസിന്റെ ചിത്രത്തിന്റെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അന്വേഷണോദ്യോഗസ്ഥരായ പൊലീസിന്റെ നടപടിക്രമങ്ങള്‍ക്കാണ് ടൊവിനൊയുടെ ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. അതിനാല്‍ വേറിട്ട ഒരു സിനിമ തന്നെയാണ് അന്വേഷിപ്പിൻ കണ്ടെത്തും എന്നും മിക്കവരും അഭിപ്രായപ്പെടുന്നു

തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിലുള്ള ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. തിരക്കഥ ജിനു വി എബ്രഹമാണ്. ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒരു ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും താരങ്ങളും അണിനിരക്കുന്ന അന്വേഷിപ്പിൻ കണ്ടെത്തും വലിയ ഒരു ക്യാൻവാസിലാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

നായകൻ ടൊവിനോ തോമസിന് പുറമെ ചിത്രത്തില്‍ സിദ്ദിഖ്, ഇന്ദ്രൻസ്, രമ്യാ സുവി (നൻപകൽ മയക്കം ഫെയിം) ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളാകുമ്പോള്‍ പുതുമുഖങ്ങളാണ് നായികമാരായി വേഷമിട്ടിരിക്കുന്നത്. തമിഴില്‍ ശ്രദ്ധയാകര്‍ഷിച്ച സന്തോഷ് നാരായണൻ സംഗീതം നിര്‍വഹിക്കുന്നു എന്നതും അന്വേഷിപ്പിൻ കണ്ടെത്തുമിനെ വിശേഷപ്പെട്ടതാക്കുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഗൗതം ശങ്കറാണ്. മേക്കപ്പ് സജീ കാട്ടാക്കട നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെയാണ്.

Read More: 'സൂര്യ ഉഗ്രൻ, ഞെട്ടിക്കുന്ന മാറ്റം', ആദ്യ റിവ്യു പുറത്ത്, കങ്കുവ ഇന്ത്യ കൊണ്ടാടും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍