
സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാകുന്ന ചിത്രമാണ് 'മിഷൻ മജ്‍നു', തെന്നിന്ത്യയുടെ പ്രിയതാരം രശ്‍മിക മന്ദാന അഭിനയിക്കുന്ന ഹിന്ദി ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ശന്തനു ഭഗ്‍ചിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മിഷൻ മജ്‍നു'വിന്റെ റിലീസ് സംബന്ധിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
സിദ്ധാര്‍ഥ് മല്‍ഹോത്ര ചിത്രം 2022 മെയ്‍ 13ന് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ പല കാരണങ്ങള്‍ റിലീസ് നീണ്ട ചിത്രം 2023 ജനുവരി 18ന് നെറ്റ്ഫ്ലിക്സില്‍ ഡയറക്ട് സ്‍ട്രീം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. രശ്‍മിക ആദ്യമായി അഭിനയിച്ച ഹിന്ദി ചിത്രമായിരുന്നു 'മിഷൻ മജ്‍നു'വെങ്കിലും റിലീസ് ചെയ്‍തത് 'ഗുഡ്‍ബൈ' ആയിരുന്നു.
ഫാമിലി കോമഡി ഡ്രാമ വിഭാഗത്തിലുള്ള ചിത്രമായിരുന്നു രശ്‍മിക മന്ദാനയുടെ ആദ്യ ബോളിവുഡ് റിലീസായി എത്തിയ 'ഗുഡ്‍ബൈ'. അമിതാഭ് ബച്ചനു ചിത്രത്തില്‍ രശ്‍മിക മന്ദാനയ്‍ക്കൊപ്പം പ്രധാന കഥാപാത്രമായി എത്തിയിരുന്നു. മോശമല്ലാത്ത പ്രതികരണം ചിത്രത്തിന് തിയറ്ററില്‍ നിന്ന് ലഭിച്ചിരുന്നു. 'ചില്ലര്‍ പാര്‍ട്ടി'യും 'ക്വീനു'മൊക്കെ ഒരുക്കിയ വികാസ് ബാല്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്.
വികാസിന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ രചനയും. നീന ഗുപ്‍ത, സുനില്‍ ഗ്രോവര്‍, പാവൈല്‍ ഗുലാത്തി, ഷിവിന്‍ നരംഗ്, സാഹില്‍ മെഹ്‍ത, അഭിഷേക് ഖാന്‍, എല്ലി അവ്‍റാം, ടീട്ടു വര്‍മ്മ, പായല്‍ ഥാപ്പ, രജ്‍നി ബസുമടരി, ഷയാങ്ക് ശുക്ല, ഹന്‍സ സിംഗ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി സുധാകര്‍ റെഡ്ഡി യക്കന്തിയാണ്. ഒരു സ്പൈ ആക്ഷൻ ത്രില്ലറാണ് രശ്‍മിക മന്ദാനയുടേതായി ഇപ്പോള്‍ റിലീസിന് തയ്യാറായിരിക്കുന്ന 'മിഷൻ മജ്‍നു'.
Read More: 'ദളപതി 67'ന്റെ ഒടിടി റൈറ്റ്‍സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്‍ക്ക്