കമല്‍ഹാസനും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്നു

Published : Nov 17, 2022, 12:52 PM IST
കമല്‍ഹാസനും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്നു

Synopsis

എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കമല്‍ഹാസൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായ 'വിക്രമി'ല്‍ മികച്ചൊരു കഥാപാത്രമായി വിജയ് സേതുപതിയുമുണ്ടായിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത ചിത്രം വൻ ഹിറ്റായിരുന്നു. വിജയ് സേതുപതിയുടെ, ചിത്രത്തിലെ അഭിനയം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമല്‍ഹാസനും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അജിത്ത് നായകനാകുന്ന ചിത്രം 'തുനിവിന്റെ റിലീസിന് ശേഷമാകും കമല്‍ഹാസന്റെ പ്രൊജക്റ്റ് എച്ച് വിനോദ് പ്രഖ്യാപിക്കുക.  'തുനിവ്' എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ഇപ്പോള്‍ എച്ച് വിനോദ്. കമല്‍ഹാസൻ നായകനാകുന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുണ്ട്.

എച്ച് വിനോദ് തന്നെയാണ്  'തുനിവ'ന്റെ തിരക്കഥയും എഴുതുന്നത്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. അജിത്തും എച്ച് വിനോദും ബോണി കപൂറും 'വലിമൈ'ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് 'തുനിവ്'. തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്‍ഫ്ലിക്സിലായിരിക്കും 'തുനിവ്' സ്‍ട്രീം ചെയ്യുക. നിരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിക്കുക.

ഷങ്കറിന്റെ സംവിധാനത്തിലുള്ള ചിത്രമായ 'ഇന്ത്യൻ 2'വിന്റെ തിരക്കിലാണ് കമല്‍ഹാസൻ ഇപ്പോള്‍. രവി വര്‍മ്മ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്‍നാണ്.  ഇരുന്നൂറ് കോടി രൂപ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ബോളിവുഡ് താരം വിദ്യുത് ജമാല്‍ ചിത്രത്തില്‍ വില്ലൻ വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിന് എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം 'ഇന്ത്യന്റെ' രണ്ടാം ഭാഗമാണ് ഇത്. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ചിത്രത്തിലെ അഭിനയത്തിന് കമല്‍ഹാസന് ലഭിച്ചിരുന്നു.

Read More: 'ദളപതി 67'ന്റെ ഒടിടി റൈറ്റ്‍സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്‍ക്ക്

PREV
Read more Articles on
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ