
കൊച്ചി: നടന്‍ സിദ്ദിഖിന് സര്‍പ്രൈസ് നല്‍കി പുതിയ ചിത്രത്തിന്‍റെ അണിയറക്കാര്‍. അഭിനയ ജീവിതത്തില്‍ 351ാമത്തെ ചിത്രത്തിലാണ് ഇപ്പോള്‍ സിദ്ദിഖ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മാത്യു സക്കറിയ സംവിധാനം ചെയ്യുന്ന മധുരമീ ജീവിതം എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് അണിയറ പ്രവര്‍ത്തകര്‍ താരത്തിന്‍റെ 351 ചിത്രം എന്ന രീതിയില്‍ കേക്ക് മുറിച്ച് ആഘോഷിച്ചത്.
സിദ്ദിഖിന് ഒരു സര്‍പ്രൈസ് നല്‍കാനായിരുന്നു ആദ്യം പ്ലാന്‍ ചെയ്തതെന്ന് സംവിധായകന്‍ മാത്യു സക്കറിയ തന്നെ കേക്ക് മുറിക്കുന്ന വേളയില്‍ പറഞ്ഞു. പക്ഷേ അദ്ദേഹത്തോട് അനുവാദം ചോദിക്കേണ്ടി വന്നുവെന്നും മാത്യു പറഞ്ഞു. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും തനിക്കുണ്ടാകണമെന്ന് സിദ്ദിഖ് പഞ്ഞു.
ഗുഡ് ഡേ മൂവീസിന്റെ ബാനറില്‍ ശ്രീലാല്‍ പ്രകാശൻ ആണ് സിനിമ നിര്‍മിക്കുന്നത്. എറണാകുളം, കട്ടപ്പന, കുട്ടിക്കാനം, തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. സിദ്ദീഖ്, വിനയ പ്രസാദ്, ജോണി ആന്റണി, ദിനേഷ് പണിക്കര്‍, റോയി സെബാസ്റ്റ്യന്‍, പ്രമോദ് വെളിയനാട്, അന്‍സല്‍ പള്ളുരുത്തി, പൂജിത, ദില്‍ഷ ഗായത്രി സുരേഷ്, ആന്റണി ഏലൂര്‍, ബേബിദുര്‍ഗ തുടങ്ങിയവരാണ് ഇതില്‍ അഭിനയിക്കുന്നത്.
ക്യാമറാമാന്‍-പി എസ് കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ആന്റണി ഏലൂര്‍, മേക്കപ്പ്-പട്ടണം ഷാ, ആര്‍ട്ട് ഡയറക്ടര്‍-ശ്രീകുമാര്‍ മേനോന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍-അനില്‍ അന്‍സാദ്, സ്റ്റില്‍ രതീഷ് കര്‍മ്മ, മേക്കിങ് വീഡിയോ ഷാജി കുന്നംകുളം, കോസ്റ്റ്യൂംസ് ഡിസൈനര്‍ നയന ശ്രീകാന്ത്, പി ആര്‍ ഒ- ഷെജിന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.