സിദ്ധാര്‍ത്ഥ് ഭരതന്റെ 'ചതുരം'; വ്യത്യസ്തത ഉണർത്തി ഫസ്റ്റ് ലുക്ക്

Web Desk   | Asianet News
Published : Apr 14, 2021, 06:54 PM IST
സിദ്ധാര്‍ത്ഥ് ഭരതന്റെ 'ചതുരം'; വ്യത്യസ്തത ഉണർത്തി ഫസ്റ്റ് ലുക്ക്

Synopsis

ജിന്നിന് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം  ചെയ്യുന്ന ചിത്രം ചതുരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തുവിട്ടു. 

ജിന്നിന് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം  ചെയ്യുന്ന ചിത്രം ചതുരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തുവിട്ടു. നടന്‍ ടൊവിനോ തോമസാണ് ഫസ്റ്റ് ലുക്ക് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ഗ്രീൻവിച്ച് എന്റർടൈൻമെന്റിന്റെയും, യെല്ലോ ബേർഡ് പ്രൊഡക്ഷനസിന്റെയും ബാനറിൽ വിനീത അജിത്, ജോർജ് സാന്റിയാഗോ, ജംനേഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ചേർന്നാണ് നിർമ്മാണം. 

റോഷൻ മാത്യു, സ്വാസിക വിജയ്, അലൻസിയർ ലെ ലോപസ്, ശാന്തി ബാലചന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ സിദ്ധാർഥ് ഭരതനും  വിനോയ്‌ തോമസും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം - പ്രദീഷ്‌ വർമ്മ, സംഗീതം - പ്രശാന്ത് പിള്ള, എഡിറ്റർ- ദീപു ജോസഫ്‌, വസ്ത്രാലങ്കാരം - സ്റ്റേഫി സേവ്യർ, കലാ സംവിധാനം - അഖിൽ രാജ് ചിറയിൽ, മേക്കപ്പ് - അഭിലാഷ് എം, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ, അസ്സോസിയേറ്റ് ഡയറക്ടർ - അംബ്രോ, ശബ്ദ രൂപകല്പന - വിക്കി, ശബ്ദ മിശ്രണം - എം ആർ രാജകൃഷ്ണൻ, സ്റ്റിൽസ് - ജിതിൻ മധു, പ്രൊമോഷൻസ് - പപ്പെറ്റ് മീഡിയ, ടൈറ്റിൽ ഡിസൈൻ - സീറോ ഉണ്ണി.

Unveiling the first look poster of #Chathuram! Best wishes to Roshan Mathew, Santhy Balachandran, Alencier Ley, Swasika, Sidharth Bharathan and the entire team!! 😊👍🏼

Posted by Tovino Thomas on Wednesday, 14 April 2021

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി
വിവാദങ്ങൾക്കെല്ലാം ഫുൾ സ്റ്റോപ്പ്; ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ' തിയറ്ററിലെത്താൻ ഇനി നാല് ദിവസം