സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ 'ഷേര്‍ഷാ', ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു

Web Desk   | Asianet News
Published : Oct 20, 2021, 05:07 PM IST
സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ 'ഷേര്‍ഷാ', ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു

Synopsis

സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാകുന്ന ചിത്രമാണ് ഷേര്‍ഷാ.

ക്യാപ്റ്റൻ വിക്രം ബത്ര ആയി സിദ്ധാര്‍ഥ് മല്‍ഹോത്ര (Sidharth Malhotra) അഭിനയിക്കുന്ന ചിത്രമാണ് ഷേര്‍ഷാ. വിഷ്‍ണുവര്‍ദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷേര്‍ഷാ എന്ന പുതിയ ചിത്രത്തിലെ  ആദ്യ ഗാനം ഓണ്‍ലൈനില്‍  തരംഗമായിരുന്നു.  ക്യാപ്റ്റൻ വിക്രം ബത്രയുടെ  ചിത്രത്തിലെ പുതിയ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.

ജസ്‍ലീൻ റോയല്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ബി പ്രാക്, ജസ്‍ലീൻ റോയല്‍, റോമി എന്നിവര്‍ ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു. അൻവതി ദത്ത് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. സന്ദീപ ശ്രീവാസ്‍തവയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. 

സിദ്ധാര്‍ഥ് മല്‍ഹോത്രയടക്കമുള്ള താരങ്ങള്‍ തന്നെയാണ് ഗാനം ഷെയര്‍ ചെയ്‍തിരിക്കുന്നത്. 

സിദ്ധാര്‍ഥ് മല്‍ഹോത്ര ക്യാപ്റ്റൻ വിക്രം ബത്ര ആയിട്ടും  അദ്ദേഹത്തിന്റെ ഇരട്ടസഹോദരൻ വിശാലായും  ഷേര്‍ഷായില്‍ അഭിനയിക്കുന്നു. കെയ്‍റ അദ്വാനി ആണ് ചിത്രത്തില്‍ നായികയാകുക.  കമല്‍ജീത് നേഗി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക. ആമസോണ്‍ പ്രൈം വീഡിയോയില്‍ ഓഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്യുക. ശിവ പണ്ഡിറ്റ്, നികിതിൻ ധീര്‍, അനില്‍ ചരണ്‍ജീത്,  ഷതാഫ് ഫിഗാര്‍,  അഭിറോയ് സിംഗ്, സഹില്‍ വൈദ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ഷേര്‍ഷായിലുണ്ട്. കാർഗിൽ യുദ്ധത്തിൽ വീരോചിതമായ പോരാട്ടം നടത്തിയ വിക്രം ബത്രക്ക്  മരണാനന്തരബഹുമതിയായി പരമവീര ചക്രം ലഭിച്ചിരുന്നു.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍