'തല്‍ക്കാലം യൂണിഫോം കഥാപാത്രങ്ങളാകാനില്ല', നിലപാട് പറഞ്ഞ് സിദ്ധാര്‍ഥ് മല്‍ഹോത്ര

Published : Jan 15, 2025, 01:18 PM IST
'തല്‍ക്കാലം യൂണിഫോം കഥാപാത്രങ്ങളാകാനില്ല', നിലപാട് പറഞ്ഞ് സിദ്ധാര്‍ഥ് മല്‍ഹോത്ര

Synopsis

സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി വരാനിരിക്കുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്.

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര. യൂണിഫോം അണിഞ്ഞുള്ള നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. പൊലീസ്, ആര്‍മി കഥാപാത്രങ്ങളാകാൻ തല്‍ക്കാലം താൻ ഇല്ലെന്ന നിലപാടിലാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര. ഒരു റൊമാന്റിക് കോമഡി ചിത്രവുമായാണ് താരം ഇനിയെത്തുക.

സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പരം സുന്ദരിയുടെ സംവിധാനം നിര്‍വഹിക്കുക തുഷാര്‍ ജലോട്ട ആണ്. ജാൻവി കപൂര്‍ നായികയാകുന്ന റൊമാന്റിക് ചിത്രത്തിനായി ദില്ലിയില്‍ കേരള പശ്ചാത്തലമൊരുക്കുമെന്നാണ് റിപ്പോര്‍ട്ട്. സിദ്ധാര്‍ഥ് മല്‍ഹോത്ര ദില്ലിക്കാരനാകുമ്പോള്‍ നായികാ കഥാപാത്രം കേരള കലാകാരിയാണ്.സാഗര്‍ ആംമ്പ്രയുടെയും പുഷ്‍കര്‍ ഓജയുടെയും സംവിധാനത്തില്‍ ഉള്ള യോദ്ധ സിദ്ധാര്‍ഥ് മല്‍ഹോത്രയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.

ചിത്രത്തിന്റെ നിര്‍മാണം ധര്‍മ പ്രൊഡക്ഷൻസാണ്. വിതരണം നിര്‍വഹിച്ചിരിക്കുന്നത് എഎ ഫിലിംസാണ്. ദൈര്‍ഘ്യം 130 മിനിറ്റാണ്. ദിഷാ പഠാണിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ രോണിത് റോയ്‍ തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീര്‍, ചിത്തരഞ്‍ജൻ ത്രിപതി, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ എന്നിവരുമുണ്ടായിരുന്നു.

തിരക്കഥ സാഗര്‍ ആംബ്രെ ആണ്. യോദ്ധ ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരസിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി വന്ന ചിത്രം വൻ ഹിറ്റായിരുന്നില്ല. അരുണ്‍ കട്യാല്‍ എന്ന ഒരു കഥാപാത്രമായിട്ടാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര യോദ്ധ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്ര നിലവില്‍ ബോളിവുഡ് യുവ താരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള ശ്രമത്തിലാണ്. എ ജെന്റില്‍മാൻ എന്ന ഒരു ചിത്രത്തില്‍ ഗായകനായും സിദ്ധാര്‍ഥ് മല്‍ഹോത്ര തിളങ്ങിയിരുന്നു. ജബരിയാ ജോഡി, ഷേര്‍ഷാ തുടങ്ങിയ സിനിമകള്‍ക്ക് പുറമേ താങ്ക് ഗോഡ്, എക് വില്ലൻ, സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ തുടങ്ങിവയിലൂടെയും പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര.

Read More: തിരിച്ചുവരവിന് നിവിൻ പോളിയും, വമ്പൻ സിനിമയുടെ നിര്‍ണായക അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക