സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പരം സുന്ദരി ഒടിടിയിലേക്ക്, എവിടെ?, എപ്പോള്‍?

Published : Oct 04, 2025, 11:02 AM IST
Sidharth Malhotra

Synopsis

പരം സുന്ദരിയുടെ ഒടിടി അപ്‍ഡേറ്റ്.

സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി എത്തിയ ചിത്രമാണ് പരം സുന്ദരി. പരം സുന്ദരിയുടെ ഏറെ ഭാഗങ്ങളും കേരളത്തിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കേരളത്തില്‍ ചിത്രീകരണം 45 ദിവസമായിരുന്നു നീണ്ടു നിന്നത്. ഓഗസ്റ്റ് 29ന് റിലീസ് ചെയ്‍ത ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒക്ടോബര്‍ 24ന് സ്‍ട്രീമിംഗ് ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍

പരം സുന്ദരിയുടെ ഓപ്പണിംഗ് കളക്ഷൻ ഇന്ത്യയില്‍ 7.25 കോടി രൂപയായിരുന്നു. ഇതുവരെയായി ഇന്ത്യയില്‍ നിന്ന് 51.23 കോടിയാണ് നെറ്റ് കളക്ഷൻ നേടിയിരിക്കുന്നത്. ഇന്ത്യയില്‍ ഗ്രോസ് കളക്ഷൻ 61.29 കോടി രൂപയുമാണ്. വിദേശത്ത് നിന്ന് മാത്രമായി 23 കോടിയും നേടിയാണ് ആഗോള ഗ്രോസ് കളക്ഷൻ 84.29 കോടി രൂപയില്‍ എത്തിനില്‍ക്കുന്നത്.

ജാൻവി കപൂറാണ് ചിത്രത്തില്‍ നായികയായി എത്തിയത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ചിത്രത്തിലെ പേര് പരം സച്ച്ദേവ് എന്നാണ്. ജാന്‍വിയുടെ കഥാപാത്രത്തിന്‍റെ പേര് ദേഖ്പട്ട സുന്ദരി ദാമോദരം പിള്ള എന്നുമാണ്. സിദ്ധാര്‍ഥ് മല്‍ഹോത്ര ദില്ലിക്കാരനാകുമ്പോള്‍ നായികാ കഥാപാത്രം കേരള കലാകാരിയാണ്.

തുഷാർ ജലോട്ടയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. മഡ്ഡോക്ക് ഫിലിംസിന്‍റെ ബാനറില്‍ ദിനേഷ് വിജന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പരം സുന്ദരി റൊമാന്റിക് കോമഡി ചിത്രമായിട്ടാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. സഞ്‍ജയ് കപൂര്‍, രണ്‍ജി പണിക്കര്‍, സിദ്ധാര്‍ഥ ശങ്കര്‍, മനോജ് സിംഗ്, അഭിഷേക് ബാനര്‍ജി, തൻവി റാം, ഗോപിക മഞ്‍ജുഷ, ആനന്ദ് മൻമഥൻ തുടങ്ങിയവരും വേഷമിട്ട ചിത്രത്തിന്റെ ഛായാഗ്രാഹണം സന്താന കൃഷ്‍ണൻ രവിചന്ദ്രനും സംഗീതം സച്ചിൻ- ജിഗാര്‍ എന്നിവരുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഹൃത്വിക് റോഷനൊപ്പം അഭിനയിച്ചത് കണ്ട് മുൻ കാമുകന് ഈഗോ വന്നു, എന്നിട്ട് പോയി 17 കിലോ കുറച്ചു..'; തുറന്നുപറഞ്ഞ് മൃണാൾ താക്കൂർ
'അതിനിടയിൽ കൂടി കയറിയോ?'; 'മോഹൻലാലിനെ ഒരിക്കലെങ്കിലും പരിചയപ്പെട്ടവർ അത് വിശ്വസിക്കില്ല..'; സിദ്ധു പനക്കൽ പറയുന്നു