സിജു വിൽസണ്‍ നായകന്‍; പുതിയ ചിത്രം കണ്ണൂരില്‍ തുടങ്ങി

Published : Dec 27, 2023, 08:14 PM IST
സിജു വിൽസണ്‍ നായകന്‍; പുതിയ ചിത്രം കണ്ണൂരില്‍ തുടങ്ങി

Synopsis

വേല എന്ന ചിത്രത്തിലൂടെ കടന്നുവന്ന നമൃതയാണ് നായിക

സിജുവിൽസണ്‍ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഇന്ന് കണ്ണൂരിൽ ആരംഭിച്ചു. നവാഗതനായ ഉല്ലാസ് കൃഷ്ണയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എം പത്മകുമാർ, മേജർ രവി, വി എ ശ്രീകുമാർ, സമുദ്രക്കനി
എന്നിവർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ച അനുഭവ പരിചയവുമായാണ് ഉല്ലാസ് കൃഷ്ണ ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുന്നത്.

ടൊവിനോ തോമസ് പ്രൊക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം റിയോണ റോണ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല, സജ്മനിസാം, ബാബുപ്രസാദ്, ബിബിൻ ജോഷ്വാ എന്നിവരാണ് നിർമ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഭിലാഷ് അർജുനൻ. തളിപ്പറമ്പ് ഹൊറൈസൺ ഇൻ്റർനാഷണൽ ഹോട്ടലിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രശസ്ത സംവിധായകൻ എം പത്മകുമാർ സ്വിച്ചോൺ കർമ്മവും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഫസ്റ്റ് ക്ലാപ്പും നിര്‍വ്വഹിച്ചു. എം വി ഗോവിന്ദൻ മാസ്റ്റർ, എം പത്മകുമാർ, എം രാജൻ തളിപ്പറമ്പ്, നിർമ്മാതാക്കൾ, അണിയറ പ്രവർത്തകർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. തങ്ങളുടെ നാട്ടിൽ ചിത്രീകരണത്തിനായി എത്തിയിരിക്കുന്ന ഈ സംഘത്തിന് എല്ലാ സഹായങ്ങളും പ്രോത്സാഹനവും നൽകുമെന്ന് തളിപ്പറമ്പ് എംഎൽഎ കൂടിയായ എം വി ഗോവിന്ദൻ മാസ്റ്റർ തൻ്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു.

 

ജീവിതം ആഘോഷിച്ചു നടക്കുന്ന ചെറുപ്പക്കാരുടെ നിത്യജീവിതത്തിലേക്കാണ് ചിത്രം കണ്ണോടിക്കുന്നത്. നാം ശീലിച്ചുപോരുന്ന ദിനചര്യകളിൽ ചെറിയൊരു മാറ്റം പോലും നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രതിഫലനങ്ങളാണ് രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നഴ്സുമാരായ ഒരു യുവതിയുടെയും യുവാവിന്‍റെയും ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി. 

യുവനിരയിലെ ശ്രദ്ധേയനായ നടൻ സിജുവിൽസണാണ് നായകൻ. വേല എന്ന ചിത്രത്തിലൂടെ കടന്നുവന്ന നമൃതയാണ് നായിക. സിദ്ദിഖ്, ബാലു വർഗീസ്, ധീരജ് ഡെന്നി, മനോജ് കെ യു, ലെന എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷമണിയുന്നു. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു. സന്ദീപ് സദാനന്ദനും ദീപു എസ് നായരുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം രാഹുൽ രാജ്, ഛായാഗ്രഹണം രവിചന്ദ്രൻ, എഡിറ്റിംഗ് അഖിലേഷ് മോഹൻ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, മേക്കപ്പ് ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ മാനേജർ നജീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളര്‍ പ്രശാന്ത് നാരായണൻ. കണ്ണൂരും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കും. പിആര്‍ഒ വാഴൂര്‍ ജോസ്, ഫോട്ടോ ജെഫ്രിൻ ബിജോയ്.

ALSO READ : വെറും ആറ് ദിവസം! 'കിംഗ് ഓഫ് കൊത്ത'യെ മലര്‍ത്തിയടിച്ച് മോഹന്‍ലാല്‍, 'നേരി'ന് മറികടക്കാനുള്ളത് 4 സിനിമകളെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'